ചിക്കന്‍ഗുനിയ: സര്‍വ്വകക്ഷിയോഗം വിളിയ്ക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ചിക്കന്‍ മൂലമുള്ള മരണസംഖ്യ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ തുടര്‍നടപടികളെക്കുറിച്ച് ചര്‍ച്ചചെയ്യുന്നതിനായി സര്‍വ്വകക്ഷിയോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ നിയമസഭയെ അറിയിച്ചു.
പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയുടെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
രോഗപ്രതിരോധ സംവിധാനങ്ങള്‍ ഇനിയും വര്‍ദ്ധിപ്പിക്കുമെന്നും ആരോഗ്യമന്ത്രി ആലപ്പുഴയില്‍ ക്യാംപ് ചെയ്താണ് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
രോഗം നിയന്ത്രിക്കുന്നതിനായുള്ള നടപടികള്‍ സ്വീകരിക്കുന്നതില്‍ സര്‍ക്കാര്‍ ഉദാസീനത കാണിയ്ക്കുവെന്നാരോപിച്ച് നേരത്തേ പ്രതിപക്ഷം സഭയില്‍ ബഹളംവെച്ചിരുന്നു.
പ്രതിപക്ഷം പ്രശ്നം രാഷ്ട്രീയ വത്കരിക്കാന്‍ ശ്രമിക്കുകയാണെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.












Click it and Unblock the Notifications