ചിക്കുന്‍ഗുനിയ: സമിതിയെ നിയോഗിച്ചു
തിരുവനന്തപുരം: ചിക്കുന്‍ഗുനിയ രോഗം നേരിടാന്‍ സര്‍ക്കാര്‍ പ്രത്യേക സമിതി രൂപീകരിച്ചു.
തിരുവനന്തപുരം എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ.രാജ്മോഹന്റെ നേതൃത്വത്തില്‍ എട്ടംഗ ടീമിനെയാണ് സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്.
സംഘം ചേര്‍ത്തല അടക്കമുള്ള രോഗബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമാക്കുക, രക്തസാമ്പിളുകള്‍ ശേഖരിച്ച് പരിശോധനകള്‍ വേഗത്തിലാക്കുക എന്നിവയാണ് പ്രധാന ലക്ഷ്യം.
ആരോഗ്യ വകുപ്പിനൊപ്പം സന്നദ്ധ സംഘടനകളും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി രംഗത്തെത്തിയിട്ടുണ്ട്.
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും രോഗ പ്രതിരോധത്തിനായി പ്രത്യേക സെല്‍ രൂപീകരിച്ചിട്ടുണ്ട്.
മുന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. സി.വി.പ്രതാപന്റെ നേതൃത്വത്തിലാണ് സെല്‍ രൂപീകരിച്ചിരിക്കുന്നത്. സെല്ലിലെ പ്രമുഖര്‍ ബുധനാഴ്ച തിരുവനന്തപുരത്ത് യോഗം ചേര്‍ന്ന് കര്‍മ്മ പരിപാടികള്‍ക്ക് രൂപം നല്‍കും.












Click it and Unblock the Notifications