ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു
തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ലയിലെ പഴഞ്ഞിയില്‍ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു. ആനയുടെ ഒന്നാം പാപ്പാന്‍ പാലക്കാട് സ്വദേശി കണ്ണനാണ്(35) മരിച്ചത്.
പഴഞ്ഞി സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയിലെ പെരുന്നാളിനിടെയായിരുന്നു ആന ഇടഞ്ഞത്. ഗുരുതരമായി പരുക്കേറ്റ പാപ്പാനെ കുന്നംകുളത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ആനപ്പുറത്തുണ്ടായിരുന്ന കൊല്ലം സ്വദേശി അനീഷിനെ പരിക്കുകളോടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടു കൂടിയായിരുന്നു സംഭവം നടന്നത്.
കൂച്ചുവിലങ്ങിട്ടിരുന്നതിനാല്‍ ഇടഞ്ഞ ആനയ്ക്ക് ദൂരേയ്ക്ക് ഓടാന്‍ കഴിഞ്ഞില്ല. നാലു ദിവസം മുമ്പ് ചുമതലയേറ്റ രണ്ടാം പാപ്പാന് ആനയെ നിയന്ത്രിയ്ക്കാന്‍ കഴിയാത്തതിനാല്‍ ഏറെനേരം പൊലീസ് സ്ഥലത്ത് കാവല്‍ നില്‍ക്കുകയായിരുന്നു.












Click it and Unblock the Notifications