Get Updates
Get notified of breaking news, exclusive insights, and must-see stories!

തപാല്‍ബോംബ്: പ്രധാന പ്രതി അറസ്റില്‍

തിരുവനന്തപുരം: തലസ്ഥാനത്ത് പരിഭ്രാന്തി പരത്തിയ തപാല്‍ ബോബു കേസിലെ പ്രധാനമപ്രതിയെ പൊലീസ് അറസ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശി ശര്‍മ്മ എന്ന രാജീവാണ്(29) അറസ്റിലായത്.

രാഷ്ട്രപതി അബ്ദുള്‍കലാമിന്റെ സന്ദര്‍ശന ദിവസം പൊട്ടിയതടക്കം ആറു തപാല്‍ ബോംബുകളും ഇയാള്‍ തനിച്ചാണ് നിര്‍മ്മിച്ചതെന്ന് ഡിജിപി രമണ്‍ ശ്രീവാസ്തവ അറിയിച്ചു. ഇയാള്‍ക്ക് തീവ്രവാദ ബന്ധങ്ങളൊന്നും ഇല്ലെന്നും തപാല്‍ ബോംബിന് പിന്നില്‍ വ്യക്തിവൈരാഗ്യം മാത്രമാണെന്നും പൊലീസ് പറഞ്ഞു.

ഞായറാഴ്ച രാത്രിയാണ് രാജീവിനെ പൊലീസ് കസ്റഡിയിലെടുത്തത്. തിങ്കളാഴ്ച രാവിലെയാണ് അറസ്റ് രേഖപ്പെടുത്തിയത്. കഴക്കൂട്ടം മേനംകുളം സ്വദേശിയാണ് രാജീവ്. ബിഎ ബിരുദധാരിയും ഇലക്ട്രോണിക്സ് ഡിപ്ലോമക്കാരനുമായ പ്രതി ഇലക്ട്രോണിക് സര്‍ക്ക്യൂട്ട് നിര്‍മ്മാണത്തില്‍ വിദഗ്ധനാണ്.

ഇയാളുടെ വസതിയില്‍ നിന്ന് പൊലീസ് ഒട്ടേറെ സര്‍ക്ക്യൂട്ട് കണ്ടെത്തിയിട്ടുണ്ട്. 13ഭീഷണിക്കത്തുകള്‍ അയച്ചതിനുശേഷമാണ് ഇയാള്‍ അതേമേല്‍വിലാസങ്ങളില്‍ ബോംബുകള്‍ അയച്ചത്.

വ്യക്തിവൈരാഗ്യം മൂലമാണ് ഇയാള്‍ തപാല്‍ ബോംബ് അയച്ചത്. ആറു വര്‍ഷം മുമ്പ് രാജീവ് ഐരാണിമുട്ടം ഭാഗത്ത് താമസിച്ചിരുന്നു. ആ സമയത്ത് കത്തിലെ മേല്‍വിലാസക്കാരുമായി ചെറിയ തോതില്‍ വൈരാഗ്യം ഉണ്ടായിരുന്നു.

ഈ വൈരാഗ്യം തീര്‍ക്കുന്നതിന് വേണ്ടി ഇലക്ട്രോണിക്സ് പഠിക്കുകയും ബോംബുണ്ടാക്കി കത്തുകളിലാക്കി അയയ്ക്കുകയുമായിരുന്നു.

ഈ കേസുമായി ബന്ധപ്പെട്ട് ആദ്യം അറസ്റ് ചെയ്ത മുഹസിന് കേസുമായി ബന്ധമില്ലെന്നും പൊലീസ് കണ്ടെത്തി.

മുഹസ്സിന്റെ വീട്ടില്‍ നിന്നും ബെല്‍ജിയം നിര്‍മ്മിത വെടിയുണ്ട കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് മുഹസ്സിന്റെ അറസ്റ് പൊലീസ് രേഖപ്പെടുത്തിയിരിക്കുന്നത്.

രാജീവ് മുഹസിനും മറ്റുള്ളവരുമായി ബന്ധം പുലര്‍ത്തിയിരുന്നു. ഇവരില്‍ നിന്നുമാണ് മേല്‍വിലാസക്കാരുടെ ശരിയായ വിലാസവും മറ്റും മനസ്സിലാക്കിയിരുന്നത്.എന്നാല്‍ കത്തിലെ മേല്‍വിലാസക്കാരോട് ഇയാള്‍ക്കുള്ള വൈരാഗ്യത്തിന്റെ കാരണം വ്യക്തമാക്കാനാവില്ലെന്ന് പൊലീസ് പറഞ്ഞു.

രാഷ്ട്രപതി വരുന്ന ദിവസമാണെന്ന് അറിയാതെയാണ് ബോംബുകള്‍ അയച്ചതെന്നാണ് ഇയാള്‍ പറഞ്ഞത്. പ്രതി പറയുന്നതെല്ലാം പൂര്‍ണ്ണമായി വിശ്വസിച്ചിട്ടില്ലെന്ന് തുടരന്വേഷണങ്ങള്‍ നടത്തുമെന്നും പൊലീസ് പറഞ്ഞു.

ഇയാള്‍ അത്യാധുനിക ആയുധങ്ങളെക്കുറിച്ചും ബോംബുകളെക്കുറിച്ചുമുള്ള അഗാധമായ ഗവേഷണം നടത്തിയിരുന്നു. ആദ്യം ആശംസാകാര്‍ഡുണ്ടാക്കി അതില്‍ ബോംബ് വച്ച് പരീക്ഷണം നടത്തിയിരുന്നു. ഈ പരീക്ഷണം വിജയമാണെന്ന് കണ്ടതിനെത്തുടര്‍ന്നാണ് തപാല്‍ ബോംബ് അയച്ചത്.

കേസുമായി ബന്ധപ്പെട്ട് 250ലേറെപ്പേരെ ചോദ്യം ചെയ്തിരുന്നു. കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ സംഭവത്തെക്കുറിച്ച് ഒന്നും അന്വേഷിച്ചിട്ടില്ലെന്ന് ഡിജിപി പറഞ്ഞു.

അവര്‍ വന്ന് സ്ഫോടക വസ്തുമാത്രം പരിശോധിച്ചു മടങ്ങുകയായിരുന്നു. ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ രാജിവിനെ റിമാന്റ്ുചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+