യുഎന്‍: ശശി തരൂര്‍ തിരഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറി
യുണൈറ്റഡ് നാഷന്‍സ്: യുഎന്‍ സെക്രട്ടറി ജനറല്‍ തിരഞ്ഞെടുപ്പില്‍ നിന്നും ഇന്ത്യയുടെ ശശി തരൂര്‍ പിന്മാറി.
തെരഞ്ഞെടുപ്പിന് മുന്നോടിയായി തിങ്കളാഴ്ച നടന്നവോട്ടെടുപ്പില്‍ വീണ്ടും രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടതോടെയാണ് ഇദ്ദേഹം പിന്മാറിയത്.
രക്ഷാസമിതിയിലെ അഞ്ച് സ്ഥിരാംഗങ്ങളുടെയും പിന്തുണ നേടിയ ദക്ഷിണ കൊറിയന്‍ വിദേശകാര്യമന്ത്രി ബാന്‍ കി മൂണ്‍ അടുത്ത യുഎന്‍ മേധാവിയാകുമെന്ന് ഇതോടെ ഉറപ്പായി.
നിലവിലുള്ള സെക്രട്ടറി ജനറല്‍ കോഫി അന്നന്‍ ഡിസംബര്‍ 31ന് സ്ഥാനമൊഴിയുകയാണ്. പുതിയ സെക്രട്ടറി ജനറല്‍ സ്ഥാനത്തേയ്ക്ക് രക്ഷാസമിതിയില്‍ നടന്ന നാലാമത്തെ വോട്ടെടുപ്പായിരുന്നു തിങ്കളാഴ്ചത്തേത്.
മുന്‍പ് നടന്ന മൂന്ന് വോട്ടെടുപ്പുകളിലും മൂണ്‍ തന്നെയായിരുന്നു മുന്നില്‍. ഔദ്യോഗിക തിരഞ്ഞെടുപ്പ് ഒക്ടോബര്‍ ഒന്‍പതിന് നടക്കും.


Click it and Unblock the Notifications