അതിര്‍ത്തി പ്രശ്നം: കര്‍ണ്ണാടകത്തില്‍ ബന്ദ് പൂര്‍ണ്ണം
ബാംഗ്ലൂര്‍: കര്‍ണ്ണാടക-മഹാരാഷ്ട്ര അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ കേന്ദ്രം ഉടന്‍ ഇടപെടുക 1967ലെ മഹാജന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക എന്നാ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കന്നഡ സംഘടനകള്‍ ആഹ്വാനം ചെയ്ത് 12മണിക്കൂര്‍ ബന്ദ് സംസ്ഥാനത്ത് പൂര്‍ണ്ണം.
ബാംഗ്ലൂരിലെയും സംസ്ഥാനത്തെ മറ്റ് പ്രധാന നഗരങ്ങളിലെയും ജനജീവിതത്തെ ബന്ദ് സാരമായി ബാധിച്ചിട്ടുണ്ട്. ബാംഗ്ലൂരില്‍ കടകളോ മറ്റ് സ്ഥാപനങ്ങളോ തുറന്ന് പ്രവര്‍ത്തിക്കുന്നില്ല.
ഇരുചക്രവാഹനങ്ങളും ചുരുക്കം ചില സര്‍ക്കാര്‍ വാഹനങ്ങളും മാത്രമേ ഓടുന്നുള്ളു. ഒരിടത്തും അക്രമസംഭവങ്ങളൊന്നും നടന്നതായി ഇതുവരെ റിപ്പോര്‍ട്ടുചെയ്യപ്പെട്ടിട്ടില്ല.
കന്നഡ സംഘടനകളുടെ സംയുക്ത സംഘടനയായ കര്‍ണാടക അതിര്‍ത്തി പ്രക്ഷോഭ സമിതിയാണ് ബന്ദിനു നേതൃത്വം നല്‍കുന്നത്. കനത്ത സുരക്ഷാ സംവിധാനമാണ് സംസ്ഥാനത്തെങ്ങും ഏര്‍പ്പെടുത്തിയിട്ടുള്ളത്.
ബാംഗ്ലൂര്‍ നഗരത്തിലും പ്രശ്നം രൂക്ഷമായ ബല്‍ഗാമിലും വന്‍ സുരക്ഷാ സന്നാഹങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഭരണ പ്രതിപക്ഷപാര്‍ട്ടികളെല്ലാം ബന്ദിനെ അനുകൂലിയ്ക്കുന്നുണ്ട്.












Click it and Unblock the Notifications