ബച്ചുവിന് ജാമ്യം നിഷേധിച്ചു , 12വരെ റിമാന്റില്‍
കൊച്ചി: തന്ത്രി കേസുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച കീഴടങ്ങിയ ബച്ചു റഹ്മാന് കോടതി ജാമ്യം നിഷേധിച്ചു.
ചോദ്യം ചെയ്യാനായി ഇയാളെ ഒക്ടോബര്‍ 12വരെ പൊലീസ് കസ്റഡിയില്‍ വിട്ടുകൊടുത്തു. ബച്ചുവിനെ ബ്രെയിന്‍ മാപ്പിംഗ് അടക്കമുള്ള പരിശോധനകള്‍ക്ക് വിധേയനാക്കാന്‍ ഉദ്ദേശിക്കുന്നതായി പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു.
കീഴടങ്ങിയ ശേഷം ബച്ചുവിനെ അറസ്റ് ചെയ്തശേഷം ആദ്യം പൊലീസ് ക്ലബ്ബിലേയ്ക്കാണ് കൊണ്ടുപോയത്. അസിസ്റന്റ് കമ്മിഷണര്‍ പി.എച്ച് അഷ്റഫ്, സിഐമാരായ ജി.വേണു, ബിജോ അലക്സാണ്ടര്‍ എന്നിവരുടെ നേതൃത്വത്തില്‍ ചോദ്യംചെയ്തു.
വൈകീട്ട് 3.45ഓടെയാണ് ജൂഡീഷ്യല്‍ ഫസ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കിയത്. സംഭവത്തില്‍ ബച്ചുവിന്റെ പങ്ക് വ്യക്തമാണെന്ന് പൊലീസ് പറഞ്ഞു.
മാധ്യമങ്ങളോട് പറഞ്ഞത് തന്നെയാണ് ഇയാള്‍ ചോദ്യം ചെയ്തപ്പോഴും ആവര്‍ത്തിച്ചത്. ഇക്കാര്യം പൊലീസ് കണക്കിലെടുത്തിട്ടില്ല. കൂടുതല്‍ ചോദ്യം ചെയ്യലിനുശേഷം നുണപരിശോധനയ്ക്ക് വിധേയനാക്കുംമെന്ന് പൊലീസ് അറിയിച്ചു.












Click it and Unblock the Notifications