Get Updates
Get notified of breaking news, exclusive insights, and must-see stories!

ചിക്കുന്‍ഗുനിയ: മരണം എണ്‍പതിലേറെയായി

ആലപ്പുഴ: സംസ്ഥാനത്ത് ചിക്കുന്‍ഗുനിയ ബാധിച്ച് മരിച്ചവരുടെ ഏണ്ണം 71ആയി. പലജില്ലകളിലും പകര്‍ച്ചപ്പനി നിയന്ത്രണാതീതമായി പടരുകയാണ് .ഡെങ്കിപനിയും എലിപ്പനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത പനിയും ഇക്കൂട്ടത്തിലുണ്ട്.

പകര്‍ച്ച വ്യാധികള്‍ക്കെതിരെ അടിയന്തര പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിനായി ബുധനാഴ്ച മന്ത്രിസഭായോഗം ചേരും. അതിനുശേഷം വൈകീട്ട് സര്‍വ്വകക്ഷിയോഗവും നടക്കും.

പ്രതിരോധ മാര്‍ഗങ്ങളെപ്പറ്റി ചര്‍ച്ചചെയ്യുന്നതിനായി കേന്ദ്ര ആരോഗ്യമന്ത്രി അന്‍പുമണി രാംദാസ് രോഗബാധിത സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുടെ യോഗം വിളിക്കുന്നുണ്ട്. 11നാണ് യോഗം നടക്കുക.

ആലപ്പുഴയില്‍ ഏതാണ്ട് 40000പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടെന്നാണ് അനൗദ്യോഗികകണക്ക്.പനിപടരുന്നത് തടയാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു എന്ന വിലയിരുത്തല്‍ വന്നതിനെ തുടര്‍ന്ന് ആരോഗ്യമന്ത്രി പി കെ ശ്രീമതി ആലപ്പുഴയില്‍ തങ്ങുകയാണ്

ചേര്‍ത്തല താലൂക്കില്‍ ചൊവഴ്ച 7 പേര്‍ മരിച്ചു. ഇതോടെ ആലപ്പുഴ ജില്ലയില്‍ മരണസംഖ്യ 72 ആയി ഇതില്‍ 71ഉം ചേര്‍ത്തല താലൂക്കില്‍ ഉള്ളവരാണ് .

ജില്ലയില്‍ 35,000ല്‍പ്പരം പേര്‍ക്ക് പകര്‍ച്ചപ്പനിയുണ്ട്.ഇതില്‍ 32,000ത്തോളവും ചേര്‍ത്തല താലൂക്കിലാണ്.ഇവിടെ യഥാര്‍ഥ രോഗം കണ്ടുപിടിച്ച് ചികിത്സ നല്‍കാനുള്ള ശ്രമങ്ങള്‍ ഇനിയും തുടങ്ങിയിട്ടില്ല.

പരിശോധനാ സംവിധാനം കാര്യക്ഷമമല്ലാത്തതിനാല്‍ പനി ബാധിച്ച് ആസ്പത്രിയിലായശേഷം മരിച്ചവര്‍ക്കെല്ലാം 25,000 രൂപ സഹായം നല്‍കുമെന്ന് മന്ത്രി പി.കെ. ശ്രീമതി പത്രസമ്മേളനത്തില്‍ പറഞ്ഞു.

പനിബാധിതര്‍ക്ക് മാത്രമായി ആലപ്പുഴമെഡിക്കല്‍ കോളജില്‍ കൊതുക് കയറാത്ത സംവിധാനമുള്ള രണ്ട് വാര്‍ഡുകള്‍ തുറക്കാന്‍ ആരോഗ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആശുപത്രികളില്‍ താല്കാലികാടിസ്ഥാനത്തില്‍ ഡോക്ടര്‍മാരെയും നേഴ്സുമാരെയും നിയമിക്കാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+