മുരിങ്ങൂര്‍ ധ്യാനകേന്ദ്രം: അന്വേഷണം കോടതി നിര്‍ദ്ദേശിച്ചത്
തിരുവനന്തപുരം: ചാലക്കുടിയിലെ മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ പൊലീസന്വേഷണം നടത്തിയത് ഹൈക്കോടതി ഉത്തരവ് പ്രകാരമാണെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നിയമസഭയെ അറിയിച്ചു.
ധ്യാനകേന്ദ്രത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്ന നടപടികളൊന്നും സര്‍ക്കാറിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കെ.എം മാണിയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു ആഭ്യന്തരമന്ത്രി. ധ്യാനകേന്ദ്രത്തിന്റെപ്രവര്‍ത്തനങ്ങള്‍ക്കെതിരെ സമര്‍പ്പിക്കപ്പെട്ട പരാതി പരിഗണിച്ച് കഴിഞ്ഞ മാര്‍ച്ച് പത്തിനാണ് കോടതി സര്‍ക്കാറിനോട് ഇതിനായി പ്രത്യേക അന്വേഷണം സംഘത്തെ നിയമിക്കാന്‍ ആവശ്യപ്പെട്ടത്.
അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ കോടതി ഉത്തരവ് പ്രകാരം മാര്‍ച്ച് 26ന് തന്നെ പ്രത്യേകസംഘത്തെ അന്വേഷണത്തിനായി നിയോഗിക്കുകയും ചെയ്തു.
മുന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച രീതിയില്‍ത്തന്നെയാണ് അന്വേഷണം നടന്നത്. പുതിയ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിര്‍ദ്ദേശങ്ങളൊന്നും മുന്നോട്ട് വെച്ചിട്ടില്ല- അദ്ദേഹം പറഞ്ഞു.
പൊലീസും ആരോഗ്യ വകുപ്പധികൃതരും ചേര്‍ന്ന് ഈയിടെ ധ്യാനകേന്ദ്രത്തില്‍ നടത്തിയ തിരച്ചിലും കോടതി നിര്‍ദ്ദേശപ്രകാരമുള്ളതായിരുന്നു- അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications