Get Updates
Get notified of breaking news, exclusive insights, and must-see stories!

അനധികൃത ലോട്ടറികള്‍ക്കെതിരെ നടപടി സ്വീകരിക്കും

തിരുവനന്തപുരം: അന്യസംസ്ഥാനത്തു നിന്നുള്ള അനധികൃത ലോട്ടറികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയും നിയമസഭയെ അറിയിച്ചു. വി.ഡി സതീശന്‍ കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു ഇരുവരും.

ചോദ്യോത്തര വേള കഴിഞ്ഞപ്പോഴാണ് വി.ഡി.സതീശന്‍ ഈ വിഷയം ഉന്നയിച്ചുകൊണ്ട് അടിയന്തിര പ്രമേയത്തിന് അവതരണാനുമതി തേടിയത്.

സഭ നിര്‍ത്തിവച്ച് ഈ വിഷയം ചര്‍ച്ച ചെയ്യണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. അന്യ സംസ്ഥാന ലോട്ടറികള്‍ നമ്മുടെ ലോട്ടറികളെ നിഷ്പ്രഭമാക്കുന്ന രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് സതീശന്‍ ആരോപിച്ചു.

ഇതിലൂടെ കോടിക്കണക്കിന് തുകയാണ് ഇവര്‍ സംസ്ഥാനത്ത് നിന്നും കടത്തിക്കൊണ്ട് പോകുന്നത്. ഒരു നീതീകരണവുമില്ലാതെയാണ് ഈ ലോട്ടറികളുടെ നറുക്കെടുപ്പ് നടത്തുന്നത്. ആര്‍ക്കാണ് സമ്മാനം കിട്ടുന്നതെന്ന് പോലും അറിയാന്‍ കഴില്ല- അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇതു സംബന്ധിച്ച് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് 5000 കോടി രൂപയുടെ അഴിമതി സഭയ്ക്ക് ഉള്ളിലും പുറത്തുമായി അദ്ദേഹം നടത്തിയെന്നും അക്കാര്യത്തെക്കുറിച്ച് അന്വേഷിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

ഈ വിഷയത്തില്‍ പങ്കെടുത്തുകൊണ്ട് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയും സംസാരിച്ചു.

അച്യുതാനന്ദന്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഉന്നയിച്ച 5000 കോടിയുടെ അഴിമതിയാണ് ഉമ്മന്‍ചാണ്ടിയും ഉന്നയിച്ചത്.

അന്യ സംസഥാന ലോട്ടറികളെ നിരോധിക്കുന്നതിന് വേണ്ടിയുള്ള നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ പൂര്‍ത്തിയാക്കിവരികയാണെന്നും ഇതുസംബന്ധിച്ച അന്വേഷണം വിജിലന്‍സ് അന്വേഷണം നടക്കുകയാണെന്നും ധനമന്ത്രി ഡോ.തോമസ് ഐസക് സഭയെ അറിയിച്ചു.

രണ്ടാഴ്ചയ്ക്കുള്ളില്‍ വിജിലന്‍സ് റിപ്പോര്‍ട്ട് കിട്ടുമെന്നും അത് കിട്ടിക്കഴിഞ്ഞാല്‍ നടപടികളെടുക്കുമെന്നും അന്യസംസ്ഥാന ലോട്ടറികളെ നിരോധിക്കുമെന്നും ധനമന്ത്രി സഭയെ അറിയിച്ചു.

ഏജന്റുമാര്‍ക്ക് വായ്പയായി ടിക്കറ്റ് നല്‍കുക, വില്‍ക്കാത്തവ തിരിച്ച് പിടിക്കുക, ഏജന്റ്മാര്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തുക തുടങ്ങിയ കാര്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിച്ച് വരികയാണെന്നും മന്ത്രി സഭയെ അറിയിച്ചു.

വിജിലന്‍സ് റിപ്പോര്‍ട്ട് കിട്ടിക്കഴിഞ്ഞാല്‍ നടപടിയെടുക്കുമെന്നും നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും നിയമസഭയെ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+