നെയ്യാറില്‍ നിന്ന് തമിഴ്നാടിന് വെള്ളം നല്‍കും
തിരുവനന്തപുരം: നെയ്യാറില്‍ നിന്നും തമിഴ്നാടിന് വീണ്ടും വെള്ളം വിട്ടുകൊടുക്കാന്‍ കേരളം തയ്യാറാണെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ അറിയിച്ചു.
നിയമസഭാ ചട്ടങ്ങള്‍ അനുസരിച്ചായിരിക്കും ഇക്കാര്യത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്നതെന്നും അദ്ദേഹം നിയമസഭയില്‍ അറിയിച്ചു.
നെയ്യാറില്‍ നിന്ന് വെള്ളം നല്‍കാമെന്ന് തീരുമാനിച്ചത് പ്രതിപക്ഷവുമായി ചര്‍ച്ചനടത്തിയതിനുശേഷമാണെന്നും അദ്ദേഹം നിയസഭയെ അറിയിച്ചു. പ്രതിപക്ഷം ഉന്നയിച്ച ക്രമപ്രശ്നത്തിന് മറുപടി പറയുകയായരുന്നു അദ്ദേഹം.
നെയ്യാറില്‍ നിന്നും വെള്ളം വീണ്ടും വിട്ടുകൊടുക്കാന്‍ തയ്യാറാണെന്നും മുല്ലപ്പെരിയാര്‍ പ്രശ്ന പരിഹാരത്തിന് മന്ത്രിസഭാതല സമിതിയെ നിയോഗിക്കുമെന്നും വ്യക്തമാക്കിക്കൊണ്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കരുണാനിധിയ്ക്ക് കത്തയച്ചതായി വി.എസ് ചൊവ്വാഴ്ച അറിയിച്ചിരുന്നു.
സംസ്ഥാനങ്ങള്‍ തമ്മിലുള്ള നദീജല തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന സുപ്രിം കോടതി നിര്‍ദ്ദേശത്തെ മാനിച്ചാണ് സര്‍ക്കാര്‍ ഇങ്ങനെയൊരു തീരുമനമെടുത്തത്.
ഇതോടെ ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള നദീജലതര്‍ക്കത്തിന് രമ്യമായാാൈരു പരിഹാരമുണ്ടാകുമെന്ന് കരുതപ്പെടുന്നുണ്ട്. പറമ്പിക്കുളം-ആളിയാര്‍ പ്രശ്നപരിഹാരവും ഇതോടൊപ്പമുണ്ടാകും.
കഴിഞ്ഞ ജൂണ്‍ 10ന് ചെന്നൈയില്‍ രണ്ട് സംസ്ഥാനമുഖ്യമന്ത്രിമാരും നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് നെയ്യാറില്‍ നിന്ന് വെള്ളം വിട്ടുകൊടുത്തിരുന്നുവെങ്കിലും പിന്നീട് തര്‍ക്കം രൂക്ഷമായപ്പോള്‍ കേരളം അതവസാനിപ്പിക്കുകയായിരുന്നു.












Click it and Unblock the Notifications