മാറാട് കലാപം: ആന്റണിയ്ക്കെതിരെ പിണറായി
തിരുവനന്തപുരം: മാറാട് നടന്ന വര്‍ഗീയ കലാപങ്ങളുടെയും കൂട്ടക്കൊലയുടെയും പൂര്‍ണ ഉത്തരവാദിത്തം എ.കെ ആന്റണിയുടെ നേതൃത്വത്തിലുള്ള അന്നത്തെ യുഡിഎഫ് സര്‍ക്കാറിനാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആരോപിച്ചു.
കലാപത്തെക്കുറിച്ച് നേരത്തേ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കിട്ടിയിട്ടും മുഖ്യമന്ത്രിയായിട്ടുപോലും ആന്റണിയ്ക്കു കഴിഞ്ഞില്ല. ഉദ്യോഗസ്ഥരും ഇക്കാര്യത്തില്‍ ഗുരുതരമായ വീഴ്ചവരുത്തി.
വര്‍ഗീയ ശക്തികളെ വളര്‍ത്തിയത് ആന്റണി സര്‍ക്കാറാണ്. മുസ്ലിം ലീഗിന് കലാപത്തിലുള്ള പങ്ക് ജുഡീഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്- അദ്ദേഹം ചൂണ്ടിക്കാട്ടി.
മാറാട് ആദ്യ കലാപത്തിനുശേഷം സമാധാന പ്രവര്‍ത്തനങ്ങള്‍ നടത്തിയ സിപിഎം പ്രവര്‍ത്തകരെ ഗൂഡാലോചന നടത്തി പക്ഷപാതപരമായി പ്രതികളാക്കുകയായിരുന്നു-പിണറായി കുറ്റപ്പെടുത്തി.












Click it and Unblock the Notifications