മുംബൈ സ്ഫോടനം: രണ്ട് പേര്‍കൂടി കുറ്റക്കാര്‍
മുംബൈ: 1993 ലെ മുംബൈ സ്ഫോടനക്കേസില്‍ രണ്ട് പേരെ കൂടി കുറ്റക്കാരാണെന്ന് ടാഡാ കോടതി വിധിച്ചു.
നസീര്‍ അബ്ദുള്‍ കാദര്‍ കേവല്‍ എന്ന നസീര്‍ ധാക്ലേ, മൊഹമ്മദ് റഫീഖ് ഉസ്മാന്‍ ശെയ്ഖ് എന്നിവരെയാണ് കുറ്റക്കാരായി പ്രഖ്യാപിച്ചത്.
ഇരുവരും ദുബായ് വഴി പാകിസ്ഥാനിലെത്തി സ്ഫോടക വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതില്‍ പരിശീലനം നേടിയെന്ന കുറ്റമാണ് ആരോപിച്ചിട്ടുള്ളത്.
ഇവര്‍ പിന്നീട് മഹാരാഷ്ട്രാ തീരത്തെ റായ്ഗഡ് ജില്ലയില്‍ ആയുധങ്ങളും സ്ഫോടനങ്ങളും എത്തിക്കുകയും ചെയ്തു. ഈ ആയുധങ്ങളും സ്ഫോടക വസ്തുക്കളുമാണ് മുംബൈയിലും മറ്റിടങ്ങളിലും സ്ഫോടനം നടത്താന്‍ ഉപയോഗിച്ചത്.
അതേസമയം മൊഹമ്മദ് അഹ്മദ് മന്‍സൂര്‍ എന്നയാളെ മതിയായ തെളിവില്ലെന്ന കാരണത്താല്‍ കോടതി വെറുതേവിടുകയും ചെയ്തു. ടാഡാ കോടതി ജസ്റിസ് പി.ഡി.കോഡയാണ് വിധി പ്രസ്താവിച്ചത്.
നസീര്‍ അഹമ്മദിനേയും മൊഹമ്മദ് റഫീക് ഉസ്മാനെയും ദുബായ് വഴി പാകിസ്ഥാനില്‍ അയച്ച് സ്ഫോടക വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതിനായി പരിശീലനം നല്കാന്‍ സഹായിച്ചു എന്ന കുറ്റം ആരോപിച്ചാണ് മൊഹമ്മദ് അഹ്മദ് മന്‍സൂറിനെ ടാഡാ നിയമ പ്രകാരം അറസ്റ് ചെയ്തിരുന്നത്.












Click it and Unblock the Notifications