ജാമ്യമനുവദിക്കുന്നത് നിയന്ത്രിയ്ക്കണം: സുപ്രിം കോടതി
ദില്ലി: ഗുരുതരമായ കുറ്റകൃത്യങ്ങള്‍ നടത്തിയവര്‍ക്ക് എളുപ്പത്തില്‍ ജാമ്യം അനുവദിക്കുന്ന കീഴ്വഴക്കം പാടില്ലെന്ന് സുപ്രിം കോടതി കീഴ്ക്കോടതികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
കേസിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് എന്നരീതിയിലുള്ള പരാമര്‍ശങ്ങള്‍ നടത്തി സമാനമായ കേസില്‍ രണ്ടുതരത്തിലുള്ള വിധികള്‍ പുറപ്പെടുവിക്കുന്നതും ഒഴിവാക്കാന്‍ സുപ്രിം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
സമാനമായ കുറ്റകൃത്യങ്ങളില്‍ മറ്റൊരാള്‍ക്ക് മേല്‍ക്കോടതി ജാമ്യം അനുവദിച്ചതു ചൂണ്ടിക്കാട്ടി ജാമ്യം അവകാശപ്പെടാന്‍ കുറ്റവാളികള്‍ക്ക് സാധിക്കില്ലെന്നും നിര്‍ദ്ദേശത്തില്‍ സുപ്രിം കോടതി വ്യക്തമാക്കി.
സ്ത്രീധന മരണവുമായി ബന്ധപ്പെട് ഒറീസ ഹൈക്കോടതി പ്രതികള്‍ക്ക് ജാമ്യമനുവദിച്ച നടപടിയെ പരാമര്‍ശിച്ചുകൊണ്ട് ചീഫ് ജസ്റിസ് അരിജിത്ത് പസായത്ത്, എല്‍.എസ് പാണ്ഡ എന്നിവരടങ്ങിയ ബഞ്ചാണ് കീഴ്ക്കോടതികള്‍ക്ക് ഈ നിര്‍ദ്ദേശംനല്‍കിയത്.












Click it and Unblock the Notifications