ചിക്കന്‍ഗുനിയ: കേന്ദ്ര ആരോഗ്യമന്ത്രി സംസ്ഥാനം സന്ദര്‍ശിക്കും
ദില്ലി: ചിക്കന്‍ഗുനിയ രോഗബാധയെക്കുറിച്ച് നേരിട്ടറിയുന്നതിനായി കേന്ദ്രആരോഗ്യമന്ത്രി അന്‍പുമണി രാദാസ് കേരളം സന്ദര്‍ശിക്കുമെന്ന് ഉറപ്പുനല്‍കിയതായി കെ.എസ് മനോജ് എംപി അറിയിച്ചു.
രോഗത്തെക്കുറിച്ച് പഠിക്കുന്നതിനായി സംസ്ഥാനത്തെത്തിയ കേന്ദ്രസംഘത്തിന്റെ റിപ്പോര്‍ട്ട് കിട്ടിയിതിനുശേഷമായിരിക്കും മന്ത്രി സന്ദര്‍ശനം നടത്തുക.
പകര്‍ച്ചപ്പനിയുടെ ചികിത്സയ്ക്കും പ്രതിരോധപ്രവര്‍ത്തനത്തിനുംവേണ്ടി കേന്ദ്രസഹായം ആവശ്യപ്പെടാന്‍ വേണ്ടി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി എം.പിയെ ഇക്കാര്യം അറിയിച്ചത്.
ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റിറ്റ്യൂട്ട് വികസിപ്പിക്കാന്‍ കേന്ദ്രസഹായം അനുവദിക്കുമെന്നും മന്തുരോഗ നിയന്ത്രണത്തിനായി പ്രവര്‍ത്തിച്ചിരുന്ന വെക്ടര്‍ കണ്‍ട്രോള്‍ ഗവേഷണ കേന്ദ്രങ്ങള്‍ പുനരാരംഭിക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ടെന്നും എം.പി അറിയിച്ചു.












Click it and Unblock the Notifications