Get Updates
Get notified of breaking news, exclusive insights, and must-see stories!

ചിക്കന്‍ ഗുനിയയെ നേരിടാന്‍ ഒരു കോടി

തിരുവനന്തപുരം: സംസ്ഥാനത്ത് നിയന്ത്രണാതീതമായി പടര്‍ന്നുപിടിക്കുന്ന ചിക്കന്‍ ഗുനിയ രോഗപ്രതിരോധത്തിനും ചികിത്സയ്ക്കുമായി ഒരു കോടി രൂപ അനുവദിക്കാന്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.

കൊതുക് നിര്‍മ്മാര്‍ജനം ലക്ഷ്യമിട്ട് സംസ്ഥാനം മാലിന്യമുക്തമാക്കാന്‍ കേരള ശുചീകരണയജ്ഞം ഒക്ടോബര്‍ 13ന് നടത്താന്‍ ബുധാനാഴ്ച തന്നെ ചേര്‍ന്ന സര്‍വ്വകക്ഷിയോഗത്തിലും തീരുമാനമായിട്ടുണ്ട്.

ഇതിനുമുമ്പ് രോഗബാധ രൂക്ഷമായ നാല് ജില്ലകള്‍ക്ക് അഞ്ച് ലക്ഷം രൂപവീതം അനുവദിച്ചതിനുപുറമെയാണ് ഈ തുകകൂടി അനുവദിക്കുന്നതെന്ന് മന്ത്രിസഭായോഗത്തിനുശേഷം മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ അറിയിച്ചു.

ഇനി എല്ലാ ജില്ലകള്‍ക്കും രണ്ട് ലക്ഷം രൂപവീതം നല്‍കും. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് അഞ്ച് ലക്ഷം രൂപനല്‍കും. ഫോമിംഗ് മെഷീനുകള്‍ വാങ്ങാന്‍ 20ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്.

ആയുര്‍വ്വേദ, ഹോമിയോ ഡയറക്ടര്‍മാര്‍ക്ക് 10ലക്ഷം രൂപവീതമാണ് നല്‍കുക. രോഗപ്രതിരോധത്തിനാവശ്യമായ ബോധവല്‍ക്കരണ പരിപാടികള്‍ക്കായി 20ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രിഅറിയിച്ചു.

ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഒക്ടോബര്‍ ആറ്, ഏഴ്, എട്ട് തിയ്യതികളില്‍ ഒരു സമഗ്ര ശുചീകരണ പരിപാടി നടപ്പാക്കാനും യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്.

സംസ്ഥാന ശുചീകരണത്തിന് മുന്നോടിയായി ഏഴിന് ജില്ലാതലത്തിലുെം ഒന്‍പതിന് പഞ്ചായത്ത് തലത്തിലും രാഷ്ട്രീയ കക്ഷികള്‍, സന്നദ്ധസംഘടനകള്‍, കുടുംബ ശ്രീയൂണിറ്റുകള്‍, എന്‍സിസി, എന്‍എസ്എസ് , പൊലീസ്, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നുതുടങ്ങി വിവിധ മേഖലകളിലുള്ളവരെ പങ്കെടുപ്പിച്ച് മാലിന്യ നിര്‍മ്മാര്‍ജനത്തിനായി ബോധവല്‍ക്കരണ പരിപാടികള്‍ നടത്തും.

13ന് സംസ്ഥാനാടിസ്ഥാനത്തില്‍ ശുചീകരണ പ്രവര്‍ത്തനവും മാലിന്യ മുക്തകേരളം പ്രഖ്യാപനവും നടത്തും. ജില്ലകളിലെ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രിമാര്‍ നേതൃത്വം നല്‍കും.

മണ്‍സൂണ്‍ കാലത്തിന് മുമ്പ് പ്രതിരോധ നടപടികള്‍ സ്വീകരിക്കാത്തതുകൊണ്ടാണ് രോഗ ബാധ ഇത്രയും കൂടാന്‍ കാരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 42,750 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. 4812 പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്. 75പേര്‍ രോഗബാധയെത്തുടര്‍ന്ന് മരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+