കണ്ണൂര്‍ വിമാനത്താവളം: തീരുമാനം ഉടനെന്ന് പട്ടേല്‍
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളം നിര്‍മ്മിക്കുന്നത് സംബന്ധിച്ച തീരുമാനം അധികം വൈകാതെ ഉണ്ടാകുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേല്‍ ഉറപ്പുനല്‍കിയതായി നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സ് അധികൃതര്‍ അറിയിച്ചു.
വിമാനത്താവളത്തിന്റെ കാര്യത്തില്‍ ചില സാങ്കേതിക തടസ്സങ്ങള്‍ ഉണ്ടെന്നും അത് ഉടന്‍തന്നെ പരിഹരിച്ച് എത്രയും പെട്ടന്ന് നിര്‍മ്മാണം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.
ബുധനാഴ്ച മംഗലാപുരത്തെത്തിയ പട്ടേലിനെ സന്ദര്‍ശിച്ചപ്പോഴാണ് ചേംബര്‍ ഓഫ് കോമേഴ്സ് അധികൃതര്‍ക്ക് ഇക്കാര്യത്തില്‍ ഉറപ്പ് ലഭിച്ചത്.
ഇക്കാര്യത്തില്‍ കേന്ദ്രതീരുമാനം ഉടരന്‍ ഉണ്ടാകണമെന്നാവശ്യപ്പെട്ട് അധികൃതര്‍ മന്ത്രിയ്ക്ക് നിവേദനം സമര്‍പ്പിച്ചു.
ബാജ്പേയി എയര്‍പോര്‍ട്ടിലെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തുന്നതിനുവേണ്ടിയാണ് പ്രഫുല്‍ പട്ടേല്‍ മംഗലാപുരത്തെത്തിയത്.












Click it and Unblock the Notifications