ഒന്നാം മാറാട്: മുഖ്യപ്രതി സിപിഎമ്മാണെന്ന് ആന്റണി
തിരുവനന്തപുരം: മാറാട്ടുണ്ടായ ഒന്നാം കലാപത്തില്‍ സിപിഎമ്മിന്റെ പങ്ക് ഒരുതരത്തിലും നിഷേധിക്കാന്‍ കഴിയുന്നതല്ലെന്ന് മുന്‍മുഖ്യമന്ത്രി എ.കെ ആന്റണി.
തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരന്നു അദ്ദേഹം. കലാപത്തിലെ പ്രതികളില്‍ 78പേരും സിപിഎമ്മുകാരാണ്.
അവരില്‍ ഒരാള്‍ക്കെതിരെ പോലും നടപടിയെടുക്കാന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി തയ്യാറായിട്ടില്ല- കമ്മിഷന്‍ റിപ്പോര്‍ട്ട് ഉദ്ധരിച്ചുകൊണ്ട് ആന്റണി പറഞ്ഞു.
പ്രശ്നം പരിഹരിക്കാന്‍ സിപിഎം ഒരു താല്പര്യവും എടുത്തിട്ടില്ല. ചെറിയ പ്രശ്നങ്ങള്‍ പോലും രാഷ്ട്രീയമായി മുതലെടുക്കാനാണ് അവര്‍ ശ്രിമിച്ചത്. ഒന്നാം മാറാട് ഉണ്ടായിരുന്നില്ലെങ്കില്‍ രണ്ടാം മാറാടും ഉണ്ടാകുമായിരുന്നില്ല- അദ്ദേഹം പറഞ്ഞു.
ഇങ്ങനെയൊക്കെയാണെങ്കിലും തന്റെ ഭരണകാലത്ത് സംസ്ഥാനത്ത് ഇത്തരത്തിലൊരു ദുരന്തമുണ്ടായതില്‍ ഖേദമുണ്ടെന്നും മുന്‍മുഖ്യമന്ത്രി പറഞ്ഞു. അഡ്വക്കറ്റ് ജനറല്‍ ഉപദേശിച്ചതുകൊണ്ടാണ് സിബിഐ അന്വേഷണത്തിന് അന്ന് ഉത്തരവിടാതിരുന്നതെന്നും ആന്റണി വ്യക്തമാക്കി.












Click it and Unblock the Notifications