വിവാഹധൂര്‍ത്ത് തടയാന്‍ നിയമം കൊണ്ടുവരും: ശ്രീമതി
തിരുവനന്തപുരം: കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന വിവാഹധൂര്‍ത്ത് നിരോധിക്കുന്നതിനായുളള നിയമനിര്‍മ്മാണം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് സാമൂഹ്യക്ഷേമ മന്ത്രി പി.കെ ശ്രീമതി പറഞ്ഞു.
വിവാഹ ധൂര്‍ത്ത് തടയാന്‍ സാമൂഹ്യക്ഷേമ വകുപ്പ് ബോധവതക്കരണം നടത്തുമെന്നും ശ്രീമതി പറഞ്ഞു.
പ്രണയ രജിസ്റര്‍ വിവാഹങ്ങള്‍ക്ക് നയം രൂപീകരിക്കുമോ എന്ന പി. കൃഷ്ണപ്രസാദിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അവര്‍. ഇത്തരം വിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കേണ്ടതാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
പണം ധൂര്‍ത്തടിച്ച് നടത്തുന്ന ആഢംബര വിവാഹങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തുന്ന കാര്യം അടുത്ത ഫിനാന്‍സ് ബില്ലില്‍ ആലോചിക്കുമെന്നും നിയന്ത്രണ നിയമത്തിന് എന്ത് മാനദണ്ഡം നിശ്ചയിക്കണമെന്ന് കമ്മറ്റികൂടി തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications