ശബരിമലയില്‍ പുതിയദേവപ്രശ്നം ആവശ്യമില്ലെന്ന് കോടതി
കൊച്ചി: ശബരിമലയില്‍ പുതിയ ദേവപ്രശ്നത്തിന്റെ ആവശ്യമില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വിധിച്ചു.
ദേവപ്രശ്നം മതപരമായ കാര്യങ്ങളില്‍ ഒതുങ്ങണമെന്ന് ഇതുസംബന്ധിച്ച ആറുഹര്‍ജികളില്‍ തീര്‍പ്പു കല്‍പ്പിച്ചുകൊണ്ട് ബഞ്ച് നിര്‍ദ്ദേശിച്ചു.
ശബരിമലയുടെ മേല്‍നോട്ടത്തിന് ഉന്നതതല സമിതി ആവശ്യമില്ല. ആത്മീയ കാര്യങ്ങള്‍ക്കുള്ള പരിഹാരക്രിയകള്‍ തുടരാം. മറ്റു കാര്യങ്ങള്‍ ദേവസ്വം ബോര്‍ഡ് തന്ത്രിയുമായി ചര്‍ച്ചചെയ്ത് തീരുമാനിക്കണം- കോടിതി വിധിച്ചു.
ശബരിമലയിലെ അയ്യപ്പവിഗ്രഹത്തില്‍ സ്പര്‍ശിച്ചുവെന്ന് കന്നഡ നടി ജയമാലയുടെ വെളിപ്പെടുത്തലിനെത്തുടര്‍ന്നാണ് പരപ്പനങ്ങാടി ഉണ്ണികൃഷ്ണപ്പണിക്കര്‍ നടത്തിയ ദേവപ്രശ്നം വിവാദമായത്.
എന്നാല്‍ പുതിയ ദേവപ്രശ്നം ആവശ്യമില്ലെന്നായിരുന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിലപാട്.












Click it and Unblock the Notifications