Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്രമന്ത്രിയുടെ പ്രസ്താവന വി.എസ് നിഷേധിച്ചു

തിരുവനന്തപുരം: ചിക്കുന്‍ഗുനിയ മൂലം കേരളത്തില്‍ ആരും മരിച്ചിട്ടില്ലെന്ന കേന്ദ്ര ആരോഗ്യമന്ത്രിയുടെ പ്രസ്താവന സംസ്ഥാന സര്‍ക്കാരുമായി ആലോചിക്കാതെയുള്ളതാണെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ വ്യക്തമാക്കി.

ചിക്കുന്‍ഗുനിയയെ സംബന്ധിച്ച് നിയമസഭയില്‍ പ്രസ്താവന നടത്തുകയായിരുന്നു മുഖ്യമന്ത്രി. സാഹചര്യങ്ങള്‍ മനസിലാക്കാതെ ഇത്തരത്തില്‍ പ്രസ്താവന നടത്തുന്ന മന്ത്രിമാരെ നിയന്ത്രിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുമെന്നും വി.എസ്. പറഞ്ഞു.

ചിക്കന്‍ ഗുനിയ മൂലം ആരും മരിച്ചിട്ടില്ലെന്ന കേന്ദ്ര മന്ത്രിയുടെ പ്രസ്താവന സംസ്ഥാനവുമായി ആലോചിച്ചിട്ടാണോ എന്ന കെ.എം. മാണിയുടെ ചോദ്യത്തിനാണ് വി.എസ്. പ്രസ്താവന നടത്തിയത്. രോഗത്തെപ്പറ്റി പഠനം നടത്താന്‍ കേന്ദ്രത്തില്‍ നിന്നുള്ള സംഘം സംസ്ഥാനത്ത് പര്യടനം നടത്തുന്നതിനിടെ കേന്ദ്രമന്ത്രിയുടെ ഈ പ്രസ്താവന തന്നെ അത്ഭുതപ്പെടുത്തുന്നു. ഇത്തരത്തില്‍ ഒരു പ്രസ്താവന നടത്തുമ്പോള്‍ സംസ്ഥാന സര്‍ക്കാരുമായി കൂടിയാലോചിക്കേണ്ടതായിരുന്നു. എന്നാല്‍ ഇവിടെ അതുണ്ടായില്ല-വി.എസ് കുറ്റപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+