ചിക്കന്‍ഗുനിയ: വിധഗ്ദ്ധ സംഘം ചേര്‍ത്തലയില്‍
ആലപ്പുഴ: ഏറ്റവും കൂടുതല്‍ ചിക്കന്‍ഗുനിയ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ചേര്‍ത്തല തൂലൂക്കിലെ രോഗബാധയെക്കുറിച്ച് പഠനം നടത്താന്‍ ഒന്‍പതംഗ വിധഗ്ദ്ധ സംഘം സംസ്ഥാനത്തെത്തി.
രോഗബാധിതരെ പ്രവേശിപ്പിച്ച ആശുപത്രികള്‍ സന്ദര്‍ശിച്ച സംഘം രോഗത്തെക്കുറിച്ച് പഠിച്ചുവരുകയാണെന്നും രണ്ടു ദിവസത്തിനകം ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് കേന്ദ്ര ആരോഗ്യമന്ത്രിയ്ക്ക് കൈമാറുമെന്ന് അറിയിച്ചു.
ലോകാരോഗ്യ സംഘടനയിലെയും ആരോഗ്യമന്ത്രാലയത്തിലെയും വിദഗ്ദ്ധര്‍ ഉള്‍പ്പെട്ട ഒന്‍പതംഗ സംഘം ആദ്യം ചേര്‍ത്തല താലൂക്കാശുപത്രിയിലാണ് സന്ദര്‍ശനം നടത്തിയത്.
ലോകാരോഗ്യ സംഘടനയിലെ ഡോ. രാജേഷ് ഭാട്ടിയ, നാഷണല്‍ ഇന്‍സ്റിറ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ഡോ. പ്രസന്ന, ഡോ. ജോര്‍ജ്, നാഷണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കബിള്‍ ഡിസീസസ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ടി.കെ ശ്രീവാസ്തവ, ജംഗ്വീര്‍ സിംഗ്, ഡോ. കൗശല്‍, ഡോ. പര്‍വാള്‍ എന്നിവരാണ് സംഘത്തിലുള്ളത്.
ആരോഗ്യവകുപ്പ് അസിസ്റന്റ് ഡയറക്ടര്‍ ഡോ. ജീവന്‍, കളക്ടര്‍ കെ. ആര്‍ മുരളീധരന്‍, ഡിഎംഒ ഡോ.എന്‍ രാഘവന്‍ എന്നിവരും സംഘത്തോടൊപ്പം ആശുപത്രികിളില്‍ സന്ദര്‍ശനം നടത്തി.












Click it and Unblock the Notifications