Get Updates
Get notified of breaking news, exclusive insights, and must-see stories!

തനിക്കെതിരെ ഗൂഢാലോചന നടക്കുന്നു: ജയമാല

ബാംഗ്ലൂര്‍: ശബരിമലക്ഷേത്രത്തിലെ ശ്രീകോവിലില്‍ കടന്ന് അയ്യപ്പവിഗ്രഹത്തില്‍ സ്പര്‍ശിച്ചതില്‍ തെറ്റൊന്നുമില്ലെന്നാണ് തന്റെ വിശ്വാസമെന്ന് കന്നഡ താരം ജയമാല.

ബാംഗ്ലൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് താനുള്‍പ്പെട്ട ശബരിമല വിവാദത്തെക്കുറിച്ച് ജയമാല ഇങ്ങനെ പ്രതികരിച്ചത്. തനിക്കെതിരെ കേരളത്തിലെ ദേവസ്വം മന്ത്രി ജി.സുധാകരനും പരപ്പനങ്ങാടി ഉണ്ണികൃഷ്ണ പണിക്കരും തന്ത്രി മോഹനരും ചേര്‍ന്ന് ഗൂഢാലോചന നടത്തുന്നതായി ജയമാല ആരോപിച്ചു.

തനിക്കെതിരെയുള്ള പ്രചാരണവുമായി മുന്നോട്ടു പോകാനാണെങ്കില്‍ ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കേണ്ടി വരും.

വിഗ്രഹത്തില്‍ സ്പര്‍ശിച്ചതിന് ക്ഷമ ചോദിച്ചുകൊണ്ടുള്ള കത്ത് കഴിഞ്ഞ മെയ് മാസം ദേവസ്വംബോര്‍ഡിന് അയച്ചിരുന്നതായും ജയമാല പറഞ്ഞു.

പരപ്പനങ്ങാടി ഉണ്ണികൃഷ്ണ പണിക്കരുടെ സഹായം ആദ്യം ഉണ്ടായിരുന്നുവെങ്കിലും പിന്നീട് അദ്ദേഹം തനിക്കെതിരെ തിരിയുകയായിരുന്നുവെന്ന് അവര്‍ പറഞ്ഞു.

2000സെപ്തംബറില്‍ വീട്ടില്‍ അഷ്ടമംഗല പ്രശ്നം നടത്തിയപ്പോഴാണ് താന്‍ വിഗ്രഹത്തില്‍ സ്പര്‍ശിച്ച കാര്യം പണിക്കരെ അറിയിച്ചതെന്നും ജയമാല വ്യക്തമാക്കി.

വിഗ്രഹത്തില്‍ സ്പര്‍ശിച്ചുവെന്ന സംഭവത്തെക്കുറിച്ച് അന്വേഷിച്ച ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.

പരപ്പനങ്ങാടി ഉണ്ണികൃഷ്ണപണിക്കരും ജയമാലയും തമ്മില്‍ നല്ല ബന്ധത്തിലാണെന്നും ദേവപ്രശ്നത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ഗൂഢാലോചനയുടെ ഭാഗമാണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+