ഐ.എസ്.ഐ ചാരന്മാര്‍ ദില്ലിയില്‍ പിടിയിലായി
ദില്ലി: ഡല്‍ഹിയില്‍ രണ്ട് ഐ എസ് ഐ ഏജന്റുമാര്‍ പിടിയിലായതായി ദില്ലിപൊലീസ് വെള്ളിയാഴ്ച അറിയിച്ചു.
ഇവരില്‍ ഒരാള്‍ പാക്കിസ്ഥാന്‍ സ്വദേശിയും മറ്റെയാള്‍ ബംഗ്ലാദേശുകാരനുമാണ്. പാക്കിസ്ഥാനില്‍ നിന്നുള്ള മൊഹമ്മദ് മുസാഫര്‍ ഖാനും ബംഗ്ലാദേശുകാരനായ അലി റഹ്മാന്‍ ജലാലുമാണ് പിടിയിലായത്.
വ്യാഴാഴ്ച രാത്രിയാണ് ഇവരെ പിടികൂടിയതെന്നും പൊലീസ് അറിയിച്ചു. തെക്കന്‍ ഡല്‍ഹിയിലെ മദന്‍പൂര്‍ ഖദര്‍ മേഖലയില്‍ വച്ചാണ് ഇവരെ അറസ്റ് ചെയ്തത്.
ഇന്ത്യയുടെ പ്രതിരോധ രഹസ്യങ്ങളും സേനാ വിന്യാസവും സംബന്ധിച്ച രേഖകളും ഇവരില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. പ്രതിരോധ സ്ഥാപനങ്ങളുടെ സ്കെച്ചുകളും കണ്ടെടുത്ത രേഖകളില്‍ ഉള്‍പ്പെടുന്നു.
പിടിയിലായവര്‍ ഒന്‍പത് മാസത്തോളമായി ഡല്‍ഹിയിലുള്ളവരാണെന്ന് പോലീസ് അറിയിച്ചു.
രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് മറ്റൊരു ഐ എസ് ഐ ചാരനെ ഗുരുദാസ്പൂര്‍ പോലീസ് കസ്റഡിയിലെടുത്തത്.
ഇയാളില്‍ നിന്നും വിലപ്പെട്ട രേഖകള്‍ പിടിച്ചെടുത്തിരുന്നു. ഇന്ത്യാ-പാക് ക്രിക്കറ്റ് പരമ്പര കാണാനെന്ന വ്യാജേനയാണ് ഇയാള്‍ ഇന്ത്യയിലെത്തിയത്.












Click it and Unblock the Notifications