ചിക്കുന്‍ഗുനിയ മരണങ്ങള്‍: ശാസ്ത്രീയ തെളിവുകളില്ലെന്ന് ഐഎംഎ
ആലപ്പുഴ: സംസ്ഥാനത്ത് ആളുകള്‍ മരണമടഞ്ഞത് ചിക്കുന്‍ഗുനിയ മൂലമാണെന്നതിന് ശാസ്ത്രീയ തെളിവുകളില്ലെന്ന് ആള്‍ ഇന്ത്യാ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) ഭാരവാഹികള്‍ പറഞ്ഞു.
വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനമില്ലാത്തതുകൊണ്ടാണ് രോഗം പടരുന്നത് നിയന്ത്രിക്കാന്‍ കഴിയാത്തതെന്നും ഐ.എം.എ കേരള ഘടകം ആരോപിച്ചു.
ലോകത്ത് ഒരിടത്തും ചിക്കുന്‍ഗുനിയ ബാധിച്ച് ആരും മരിച്ചിട്ടില്ലെന്ന് ഐ.എം.എയുടെ പകര്‍ച്ചവ്യാധി വിഭാഗം നടത്തിയ പഠനത്തില്‍ പറയുന്നു.
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും രോഗം ഉണ്ടായിട്ടുണ്ട്. പക്ഷെ കേരളത്തില്‍ മാത്രമാണ് മരണം സംഭവിച്ചത്.
ഈ മരണങ്ങള്‍ ചിക്കുന്‍ഗുനിയ മൂലമാണാ സംഭവിച്ചതെന്നതിന് ശാസ്ത്രീയമായ തെളിവുകളൊന്നുമില്ല. സംസ്ഥാന ആരോഗ്യ വകുപ്പും ആരോഗ്യ മന്ത്രാലയവും ഇവിടെ നടക്കുന്ന മരണങ്ങള്‍ ചിക്കുന്‍ഗുനിയ മൂലമാണോയെന്ന് അടിയന്തരമായി പരിശോധിക്കണം.
ചിക്കുന്‍ഗുനിയ മൂലമാണ് മരണങ്ങള്‍ സംഭവിച്ചതെങ്കില്‍ എന്ത് കൊണ്ട് ഇങ്ങനെ സംഭവിക്കുന്നുവെന്ന് കണ്ടെത്തണം.
ഇവിടെ മരിച്ച ഒരാളുടെ പോലും പോസ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. പകര്‍ച്ചപ്പനി മൂലം മരിക്കുന്ന ആളുകളെ പോസ്റ്മോര്‍ട്ടം ചെയ്ത് കൃത്യമായ രോഗവിവരം ഇനിയെങ്കിലും കണ്ടുപിടിക്കണമെന്ന് ഐഎംഎ ആവശ്യപ്പെടുന്നു.
പനി ഉണ്ടായപ്പോള്‍ തന്നെ സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതായിരുന്നു. രോഗപ്രതിരോധനത്തിനുള്ള നടപടികള്‍ ഉടനുണ്ടാകണമെന്നും സംഘടന ആവശ്യപ്പെട്ടു.
ചേര്‍ത്തല താലൂക്കില്‍ ഓരാ ദിവസവും പത്ത് ഡോക്ടര്‍മാരെ വീതം ഐ.എം.എ അയയ്ക്കും. കൊതുകു നിയന്ത്രണം കാര്യക്ഷമമാക്കാന്‍ പ്രത്യേക പദ്ധതി ഐ.എം.എ തയാറാക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.












Click it and Unblock the Notifications