ചിക്കന്‍ഗുനിയയെ നേരിടാന്‍ പാക്കേജ് അനുവദിക്കും: അന്‍പുമണി
ആലപ്പുഴ: നിയന്ത്രണാതീതമായി പടര്‍ന്നുപിടിക്കുന്ന ചിക്കന്‍ഗുനിയ രോഗത്തെചെറുക്കുന്നതിനായി കേരളത്തിനു പ്രത്യേക പാക്കേജ് അനുവദിക്കുമെന്ന് രോഗബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചശേഷം കേന്ദ്ര ആരോഹ്യമന്ത്രി അന്‍പുമണി രാംദാസ് പറഞ്ഞു.
ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഫോഗിംഗ് മെഷീനുകളും കൊതുകു വലകളും കേന്ദ്രം നല്‍കും.
ആലപ്പുഴ വൈറോളജി ഇന്‍സ്റിറ്റ്യൂട്ടിന് കൂടുതല്‍ ഉപകരണങ്ങള്‍ നല്‍കും-മന്ത്രി പറഞ്ഞു.
കേരളത്തിലെ പനിമരണങ്ങള്‍ ചിക്കന്‍ഗുനിയമൂലമാണെന്ന് സ്ഥിരീകരിക്കാന്‍ കഴിയില്ലെന്ന് മന്ത്രി ആവര്‍ത്തിച്ചുപറഞ്ഞു.
നാല് ദിവസത്തിനുശേഷം വിദഗ്ധ ആലപ്പുഴയില്‍ രോഗത്തെക്കുറിച്ച് പഠനം നടത്തിയ കേന്ദ്ര സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനുശേഷം മാത്രമേ യഥാര്‍ത്ഥ നിഗമനത്തിലെത്താന്‍ കഴിയുകയുള്ളുവെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications