സുല്‍ത്താന്‍ ബത്തേരിയില്‍ റിക്രൂട്ടമെന്റ് റാലിയ്ക്കിടെ സംഘര്‍ഷം
സുല്‍ത്താന്‍ ബത്തേരി: സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളജ് ഗ്രൗണ്ടില്‍ നടന്ന കരസേനാ റിക്രൂട്ട്മെന്റ് റാലിയ്ക്കെത്തിയ ഉദ്യോഗാര്‍ത്ഥികള്‍ അക്രമാസക്തരായി.
തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. നാലു ദിവസമായി ഇവിടെ റിക്രൂട്ട്മെന്റ് നടന്നുവരുകയാണ്.
വെള്ളിയാഴ്ച രാവിലെ ജനറല്‍ ട്രേഡിലേയ്ക്കുള്ള റിക്രൂട്ട് നടത്തുമെന്ന് നേരത്തേ അറിയിച്ചിരുന്നു. ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ ഇതില്‍ പങ്കെടുക്കാനായി എത്തിയിരുന്നു.
എന്നാല്‍ പുലര്‍ച്ചെ നാലുമണിയോടെ എന്‍സിസി കേഡറ്റുകള്‍ക്കും വിമുക്ത ഭടന്‍മാരുടെ മക്കള്‍ക്കും മാത്രമേ പ്രവേശനമുള്ളുവെന്ന് അറിയിപ്പുണ്ടായി.
ഇതോടെ കാത്തുനിന്ന ഉദ്യോഗാര്‍ത്ഥികള്‍ അക്രമാസക്തരാവുകയായിരുന്നു.












Click it and Unblock the Notifications