Get Updates
Get notified of breaking news, exclusive insights, and must-see stories!

ദേവസ്വംബോര്‍ഡില്‍ അഴിമതി നടന്നു: സുധാകരന്‍

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ഉത്സവകാലങ്ങളിലേയ്ക്ക് സാധനങ്ങള്‍ വാങ്ങിയതില്‍ അഴിമതിനടന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് ദേവസ്വം മന്ത്രി ജി.സുധാകരന്‍ നിയമസഭയില്‍ പറഞ്ഞു.

ദേവസ്വംബോര്‍ഡ് ക്ഷേത്രത്തിലേക്കാവശ്യമായി സാധനങ്ങള്‍ വാങ്ങിയതിലും, നിര്‍മ്മാണം, നിയമനം എന്നീ കാര്യങ്ങളിലും അഴിമതി നടന്നുവെന്നായിരുന്നു പരാതി.

ബോര്‍ഡ് പ്രസിഡന്റ് ജി.രാമന്‍നായര്‍, അംഗങ്ങളായ എം.ബി.ശ്രീകുമാര്‍, പുനലൂര്‍ മധു എന്നിവര്‍ക്കെതിരെ ഉചിതമായ നടപടികള്‍ എടുക്കണമെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.

റിപ്പോര്‍ട്ട് ആഭ്യന്തരവകുപ്പിന്റെ പരിഗണനയിലാണ്. അനധികൃത സ്വത്ത് സമ്പാദനത്തിന്റെ പേരില്‍ മുന്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എന്‍.ബാബു അംഗങ്ങളായ ജി.ശശിധരന്‍, രവീന്ദ്രന്‍നായര്‍ എന്നിവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ടെന്നും മന്ത്രി സഭയെ അറിയിച്ചു.

ദേവസ്വം ബോര്‍ഡിലെ അഴിമതിയില്‍ ചാരുപാറ രവി, എന്‍.ബാബു, ജി.ശശിധരന്‍ എന്നിവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം തുടങ്ങിയെങ്കിലും കേസ് ഹൈക്കോടതിയില്‍ ആയതിനാല്‍ തല്‍ക്കാലം നിര്‍ത്തിവച്ചിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+