കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

4ാംക്ലാസ് വരെ മാതൃഭാഷാ പഠനം നര്‍ബ്ബന്ധമാക്കി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: അടുത്ത അധ്യയന വര്‍ഷം മുതല്‍ എല്ലാ സ്കൂളുകളിലും നാലാംക്ലാസ് വരെ മലയാളപഠനം നര്‍ബ്ബന്ധമാക്കിക്കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി.

കേരളപ്പിറവിയുടെ അന്‍പതാം വാര്‍ഷിത്തോടനുബന്ധിച്ചാണ് മാതൃഭാഷാ പഠനത്തിന് പ്രാധാന്യം നല്‍കാനുള്ള തീരുമാനും സര്‍ക്കാര്‍ കൈക്കൊണ്ടത്.

അംഗീകൃത അണ്‍എയ്ഡഡ് സ്കൂളുകള്‍ക്കും ഈ ഉത്തരവ് ബാധകമാണെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ.ജെ മാത്യു അറിയിച്ചു.

അടുത്ത അധ്യയനവര്‍ഷം ആരംഭിക്കുമ്പോഴേയ്ക്കും ഇതിനുവേണ്ട രീതിയില്‍ സിലബസ് ക്രമീകരിക്കാന്‍ എസ്സിഇആര്‍ടിയ്ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കേരളത്തിലെ കുട്ടികള്‍ക്ക് മാതൃഭാഷ എഴുതാനും വായിക്കാനും കഴിയാതാവുന്ന സാഹചര്യം കണക്കിലെടുത്ത് നിരവധി സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകരും എഴുത്തുകാരും മാതൃഭാഷാ പഠനം നിര്‍ബ്ബന്ധമാക്കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X