Get Updates
Get notified of breaking news, exclusive insights, and must-see stories!

മീനച്ചില്‍ പദ്ധതി സാധ്യതാപഠനത്തിനുശേഷം

തിരുവനന്തപുരം: സാധ്യതാ പഠനത്തിനുശേഷം മീനച്ചില്‍ നദീതടപദ്ധതി നടപ്പാക്കുന്നതിനായുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളുമെന്ന് സംസ്ഥാന ജലവിഭവമന്ത്രി എന്‍.കെ പ്രേമചന്ദ്രന്‍ നിയമസഭയെ അറിയിച്ചു.

3000ഹെക്ടര്‍ ഭൂമിയിലേയ്ക്ക് ജലസേചനം നടത്താനും ഒപ്പം തന്നെ കുടിവെള്ള വിതരണത്തിനും സഹായകമാകുന്നതാണ് ഈ പദ്ധതി. അതുകൊണ്ടുതന്നെ ഇത് സര്‍ക്കാറിന്റെ മുന്‍ഗണനിയിലിരിക്കുന്നതുമാണ്-മന്ത്രി പറഞ്ഞു.

സഭയില്‍ ഇതുസംബന്ധിച്ച ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

6500മീറ്റര്‍ നീളത്തിലുള്ളടണല്‍, 150കനാലുകള്‍, ആറ് ലഗുലേറ്ററുകള്‍ എന്നിവ പദ്ധതിയ്ക്കുവേണ്ടി നിര്‍മ്മിക്കേണ്ടതുണ്ട്.

മൂവാറ്റുപുഴ ആറ്റില്‍ നിന്ന് വെള്ളം മീനച്ചിലാറിലേയ്ക്ക് തിരിച്ചുവിട്ടാണ് പദ്ധതിയ്ക്കാവശ്യമായ വെള്ളം കണ്ടെത്തുക.

നിര്‍മ്മാണത്തിന്റെ ആദ്യഘട്ടത്തില്‍ 65കോടിരൂപ ചെലവാകുമെന്നാണ് കണക്കാക്കിയിരിക്കുന്നത്.

പദ്ധതിയ്ക്കായി സ്ഥലമേറ്റെടുക്കുന്ന നടപടികള്‍ ഇതിനകംതന്നെ ആരംഭിച്ചിട്ടുണ്ട്-പ്രേമചന്ദ്രന്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+