Get Updates
Get notified of breaking news, exclusive insights, and must-see stories!

ബേക്കല്‍ ഫോര്‍ട്ട് നവീകരണം പുരോഗമിക്കുന്നു

തിരുവനന്തപുരം: കാസര്‍കോട് ജില്ലയിലെ പ്രമുഖ ടൂറിസ്റ് കേന്ദ്രമായ ബേക്കല്‍ ഫോര്‍ട്ടിനെ നവീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുകയാണെന്ന് സംസ്ഥാന ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നിയമസഭയെ അറിയിച്ചു.

ഇവിടം നവീകരിക്കുന്നതിനായി 1.85കോടി രൂപയുടെ പദ്ധതിയ്ക്കാണ് രൂപം നല്‍കിയിരിക്കുന്നത്. അത് പ്രകാരം സ്ഥലമേറ്റെടുക്കുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചുവരുകയാണ്.

ഇവിടെ സ്വകാര്യമേഖലയില്‍ തുടങ്ങുന്ന ആറ് റിസോര്‍ട്ടുകളും ഉടന്‍ കമ്മിഷന്‍ ചെയ്യും. നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കേണ്ടതുണ്ട്-മന്ത്രി പറഞ്ഞു.

ബേക്കലിനെ നവീകരിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഇവിടെ സ്ഥിതിചെയ്യുന്ന പള്ളിക്കല്‍ റയില്‍വേ സ്റേഷന്റെ പേര് ബേക്കല്‍ ഫോര്‍ട് റയില്‍വേ സ്റേഷന്‍ എന്നാക്കിമാറ്റിയത്.

ഇതുസംബന്ധിച്ച നിര്‍ദ്ദേശം റയില്‍വേ മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. മലപ്പുറം ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നായ കോട്ടക്കുന്നിന്റെ വികസനത്തിനായുള്ള നടപടികളും സര്‍ക്കാര്‍ കൈക്കൊണ്ടുവരുകയാണെന്ന് കോടിയേരി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+