കണ്ണൂര്‍ ജയിലില്‍ തടവുകാരന്‍ കിണറ്റില്‍ ചാടി
കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരന്‍ കിണറ്റില്‍ ചാടി. കൂത്തുപറമ്പ് സ്വദേശി രവീന്ദ്രന്‍(40)ആണ് ജയിലിലെ പത്താം ബ്ലോക്കിനടുത്തുള്ള കിണറ്റില്‍ നിന്നും വെള്ളം കോരുന്നതിനിടെ കിണറ്റിലേയ്ക്ക് എടുത്തു ചാടിയത്.
വെള്ളിയാഴ്ച രാവിലെയാണ് സംഭവം നടന്നതെന്ന് ജയില്‍ വൃത്തങ്ങള്‍ അറിയിച്ചു. തുടര്‍ന്ന് ഇയാളെ പുറത്തെടുത്ത് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അവിടെനിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.
സഹതടവുകാരനാണ് രവീന്ദ്രനെ രക്ഷിച്ചത്. ഭാര്യയെകൊല്ലാന്‍ ശ്രമിച്ചതിന് ശിക്ഷിക്കപ്പെട്ട രവീന്ദ്രന്‍ മാനസിക രോഗത്തിനുള്ള ചികിത്സയിലാണെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications