ചിക്കന്‍ഗുനിയ: കേന്ദ്രമന്ത്രി രാംദാസ് വെള്ളിയാഴ്ച കേരളത്തില്‍
തിരുവനന്തപുരം: ചിക്കന്‍ഗുനിയ ബാധിച്ച് വീണ്ടും മരണങ്ങളുണ്ടായ സാഹചര്യത്തില്‍ രോഗബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി കേന്ദ്ര ആരോഗ്യമന്ത്രി അന്‍പുമണി രാംദാസ് വെള്ളിയാഴ്ച സംസ്ഥാനത്തെത്തി.
തുറവൂറിലെ സാമൂഹികാരോഗ്യകേന്ദ്രത്തിലാണ് മന്ത്രി ആദ്യം സന്ദര്‍ശനം നടത്തിയത്. രോഗബാധിത പ്രദേശങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയാണ് സന്ദര്‍ശനത്തന്റെ ലക്ഷ്യമെന്ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഏറ്റവും കൂടുതല്‍ മരണങ്ങള്‍ സന്ദര്‍ശിച്ച ആലപ്പുഴ ജില്ലയിലെ സ്ഥിതിഗതികള്‍ മന്ത്രി വിലയിരുത്തും. സംസ്ഥാന ആരോഗ്യമന്ത്രി പി.കെ ശ്രീമതി, ആരോഗ്യവകുപ്പധികൃതര്‍ എന്നിവരുമായി രാംദാസ് ചര്‍ച്ചകള്‍ നടത്തും.
രോഗം തടയുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ വിലയിരുത്തും. ചിക്കന്‍ഗുനിയയെക്കുറിച്ച് പഠനം നടത്താന്‍ കേരളത്തിലെത്തിയ കേന്ദ്രസംഘവുമായും മന്ത്രി കാര്യങ്ങള്‍ ചര്‍ച്ചചെയ്യും.
രണ്ടുദിവസമായി ചേര്‍ത്തലയിലുള്ള സംഘം പഠനം പൂര്‍ത്തിയാക്കി ശനിയാഴ്ച തലസ്ഥാനത്തെത്തും.
ആലപ്പുഴ ജില്ലയില്‍ മാത്രം വ്യാഴാഴ്ച ഒന്‍പത് പേരാണ് മരിച്ചത്. പാലക്കാട് ജില്ലയില്‍ ഒരാളും രോഗബാധയെത്തുടര്‍ന്ന് മരിച്ചിട്ടുണ്ട്. ഇതോടെ ആലപ്പുഴ ജില്ലയിലെ പനിമരണം 86ആയി.
വ്യാജ ഡോക്ടര്‍ കുത്തിവെയ്പ് നടത്തിയതിനെത്തുടര്‍ന്ന് മറ്റ് രണ്ടുപേരും മരിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയില്‍ രോഗബാധയെത്തുടര്‍ന്ന് ആരോ 75പേര്‍ ചികിത്സയിലുണ്ട്.
കൊഴിഞ്ഞാമ്പാറയ്ക്കടുത്ത് ആര്‍വിപി പുതൂരില്‍ 200പേരെ പരിശോധിച്ചതില്‍ 30പേര്‍ക്ക് ചിക്കന്‍ഗുനിയ ബാധിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
മലപ്പുറം ജില്ലയില്‍ രോഗലക്ഷണങ്ങളോടെ രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ ഒരാള്‍ക്കു കൂടി ചിക്കന്‍ഗുനിയ ബാധിച്ചതായി സംശയമുണ്ട്. വയനാട്ടില്‍ ഒരു ചിക്കന്‍ഗുനിയ കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications