തന്ത്രിയുടെ ആഭരണങ്ങള്‍ പൊലീസ് കണ്ടെടുത്തു
ചെറുവത്തൂര്‍: ശബരിമല തന്ത്രി കണ്ഠരര് മോഹനരുടെ ആഭരണങ്ങള്‍ പൊലീസ് കണ്ടെടുത്തു.
ശോഭാജോണും കൂട്ടരും കൈക്കലാക്കിയ ആഭരണങ്ങളാണ് കണ്ടെടുത്തത്. ആഭരണങ്ങളെല്ലാം ഉരുക്കി സ്വര്‍ണക്കട്ടിയാക്കിയ നിലയിലാണ് പൊലീസിന് കിട്ടിയത്.
ചെറുവത്തൂരിലെ എസ്ആര്‍ ഗോള്‍ഡ് കവറിങ്ങ് എന്ന സ്ഥാപനത്തില്‍ നിന്നുമാണ് ഇത് കണ്ടെടുത്തത്. സ്വര്‍ണക്കട്ടിയ്ക്ക് 155 ഗ്രാം തൂക്കമുണ്ട്.
തന്ത്രിക്കേസ്സിലെ നാലാം പ്രതി ബെച്ചുറഹ്മാനാണ് ആഭരണങ്ങള്‍ വില്‍പന നടത്തിയതെന്ന് സ്ഥാപനം ഉടമ മഹാരാഷ്ട്ര സ്വദേശി സഞ്ജീവ് സേട്ട് പൊലീസിനോട് പറഞ്ഞു.വിലയായി 1,17,000 രൂപ ബെച്ചു റഹ്മാന് കൊടുത്തതായും സഞ്ജീവ് സേട്ട് മൊഴിനല്‍കി.
മാല, ബ്രേയ്സ്ലെറ്റ്, മോതിരം എന്നിവയാണ് വില്‍പ്പന നടത്തിയത്. കേസ് അന്വേഷിക്കുന്ന എറണാകുളം സെന്‍ട്രല്‍ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി.വേണുവും സംഘവുമാണ് സ്വര്‍ണം കണ്ടെടുത്തത്. ബെച്ചുറഹ്മാനുമായാണ് പൊലീസ് സംഘം ചെറുവത്തൂരിലെത്തിയത്.












Click it and Unblock the Notifications