ചിക്കന്‍ഗുനിയ 10ദിവസത്തിനുള്ളില്‍ നിയന്ത്രണവിധേയമാക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് പടര്‍ന്നുപിടിക്കുന്ന ചിക്കന്‍ഗുനിയ രോഗം പത്തുദിവസത്തിനുള്ളില്‍ നിയന്ത്രണവിധേയമാക്കുമെന്ന് രോഗത്തെക്കുറിച്ച് പഠനം നടത്താനെത്തിയ കേന്ദ്രസംഘം അറിയിച്ചു.
ഇതിനായി പ്രത്യേക കര്‍മ്മ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും കേന്ദ്രസംഘം വ്യക്തമാക്കി. സംസ്ഥാന ആരോഗ്യമന്ത്രി പി.കെ ശ്രീമതിയുമായി സംഘം ചര്‍ച്ച നടത്തിയിരുന്നു.
രോഗംതടയാന്‍ കൃത്യമായ ബോധവല്‍ക്കരണം, കൊതുകു നിവാരണം എന്നിവയാണ് വഴികളെന്ന് സംഘം പറഞ്ഞു.
രോഗത്തെ തടയുന്നതിനായി ഉപയോഗിക്കുന്ന പ്രത്യേക രാസവസ്തുക്കള്‍ കേന്ദ്രം സംസ്ഥാനത്തിന് നല്‍കുമെന്നും സംഘം അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications