Get Updates
Get notified of breaking news, exclusive insights, and must-see stories!

ചിക്കന്‍ഗുനിയ: ഗൗരവത്തോടെ സമീപിക്കണമെന്ന് കോടതി

കൊച്ചി: ചിക്കന്‍ഗുനിയ പ്രശ്നം സംസ്ഥാന സര്‍ക്കാര്‍ ഗൗരവത്തോടെ പരിഗണിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

രോഗം പ്രതിരോധിക്കുന്നതിനായി സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടികളുടെ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ഉത്തരവിട്ടു. ചീഫ് ജസ്റിസ് വി.കെ ബാലി, ജസ്റിസ് പി.ആര്‍ രാമന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ഭീതിപരത്തിക്കൊണ്ട് പരന്നുപിടിക്കുന്ന രോഗം തടയുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ടുവെന്നാരോപിച്ച് പാലായിലെ സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എജ്യുക്കേഷന്‍ മാനേജിംഗ് ട്രസ്റി ഡിജോ കാപ്പന്‍ സമര്‍പ്പിച്ച ഹര്‍ജി ഫയലില്‍ സ്വീകരിച്ചുകൊണ്ടാണ് കോടതി ഇക്കാര്യങ്ങളില്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

രോഗപ്രതിരോധ നടപടികള്‍ മുന്നേറുകയാണെന്ന് സര്‍ക്കാറിന് വേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറല്‍ സി.പി സുധാകരപ്രസാദ് അറിയിച്ചു. സര്‍ക്കാര്‍ പത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കണം.

ഇതിനിടെ രോഗബാധിത പ്രദേശങ്ങളില്‍ ശുചീകരണം പൂര്‍ത്തിയാകുന്നതുവരെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയും കോടതിയിലെത്തിയിട്ടുണ്ട്.

ചേര്‍ത്തലയിലെ ചിക്കന്‍ഗുനിയ രോഗബാധിതരിലൊരാളായ അഡ്വ.ജി വിദ്യയാണ് പ്രശ്നത്തിന്റെ രൂക്ഷത കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. സംസ്ഥാനത്തിന്റെ എല്ലാമേഖലയിലും രോഗം കണ്ടെത്തിയിട്ടുണ്ടെന്നും പതിനായിരങ്ങള്‍ രോഗബാധിതരാണെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മരുന്നുവാങ്ങാന്‍ സര്‍ക്കാര്‍ ഫണ്ട് അനുവദിക്കണമെന്നും യുദ്ധകാലാടിസ്ഥാനത്തില്‍ രോഗപ്രതിരോധമാര്‍ഗങ്ങള്‍ കൈക്കൊള്ളണമെന്നും ഹര്‍ജിക്കാരി ആവശ്യപ്പെട്ടിട്ടുണ്ട്.

കൂടാതെ കൊതുകു നശീകരണത്തിനായി ഹെലികോപ്റ്ററില്‍ മരുന്നുതളിക്കുമ്പോള്‍ വായുവും വെള്ളവും മലിനമാകുന്നതുസംബന്ധിച്ച സംശയവും ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+