കോടിയേരി മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിച്ചു
ഇടുക്കി: ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിച്ചു.
അണക്കെട്ടിനും പരസരത്തും സജ്ജീകരിച്ചിരിക്കുന്ന സുരക്ഷാ സംവിധാനങ്ങള്‍ വിലയിരുത്തുന്നതിനാണ് മന്ത്രി സന്ദര്‍ശനം നടത്തിയത്.
ഏതാനുംദിവസങ്ങളായി അണക്കെട്ട് പ്രദേശത്ത് കൂടുതല്‍ പൊലീസിനെ നിയോഗിച്ചിരുന്നു. ഇവരുടെതാമസ സൗകര്യം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മന്ത്രി വിലയിരുത്തി.
ഇവരുടെ താമസസൗകര്യം മെച്ചപ്പെടുത്തുക, സഞ്ചരിക്കുന്നതിനായി ബോട്ട് അനുവദിക്കുക എന്നീ കാര്യങ്ങള്‍ മന്ത്രിസഭായോഗത്തില്‍ ചര്‍ച്ചചെയ്ത് തീരുമനിക്കുമെന്ന് മന്ത്രി അറിയിച്ചു.
മുല്ലപ്പെരിായാര്‍ പ്രശ്നം രമ്യമായി പരിഹരിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാറിന്റെആഗ്രഹം. എന്നാല്‍ സംസ്ഥാനത്തിന്റെ ആവശ്യങ്ങളില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകില്ല.
അണക്കെട്ടിലെ ജലനിരപ്പ് 136അടിയില്‍ 142അടിയാക്കിയാല്‍ കേരളത്തിലെ അഞ്ച് ജില്ലകളെ അത് സാരമായി ബാധിക്കും-മന്ത്രി ചൂണ്ടിക്കാട്ടി.
കെടിഡിസി ചെയര്‍മാര്‍ ചെറിയാന്‍ ഫിലിപ്പ്, മധ്യമേഖലാ ഡിജിപി ജി. പത്മകുമാര്‍, ഉയര്‍ന്ന പൊലീസ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.












Click it and Unblock the Notifications