കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ജസ്റിസ് വി.ആര് കൃഷ്ണയ്യര്‍ ആശുപത്രിയില്‍
കൊച്ചി: വീണ് പരുക്കേറ്റതിനെത്തുടര്‍ന്ന് പ്രമുഖ നിയമജ്ഞന് വി. ആര് കൃഷ്ണയ്യരെ(90) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വീട്ടില്‍ തെന്നിവീണതിനെത്തുടര്‍ന്ന് ശനിയാഴ്ച രാവിലെയാണ് ഇടതുകൈയ്ക്ക് പരുക്കേറ്റ നിലയില്‍ കൃഷ്ണയ്യരെ കൊച്ചി മെഡിക്കല്‍ ട്രസ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അയ്യരെ എംആര്‍ഐ സ്കാനിന് വിധേയനാക്കിയിട്ടുണ്ടെന്നും അതിന്റെ ഫലം വന്നുകഴിഞ്ഞശേഷമേ പരുക്കിന്റെ നിജസ്ഥിതി അറിയാന്‍ കഴിയുകയുള്ളുഎന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
കേരളത്തില്‍ സന്ദര്‍ശനം നടത്തുന്ന ലോക്സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി ആശുപത്രിയിലെത്തി കൃഷ്ണയ്യരെ കണ്ടു.
ചാറ്റര്ജിയെക്കൂടാതെ ദേശീയ മനുഷ്യാവകാശ കമ്മിഷന് ചെയര്മാന് എ.എസ് ആനന്ദ്, കേരള ഹൈക്കോടതി ചീഫ് ജസ്റിസ് വി.കെ ബാലി എന്നിവരും ആ-ശുപത്രിയിലെത്തി കൃഷ്ണയ്യരെ കണ്ടു.
Comments
Story first published: Saturday, October 7, 2006, 23:53 [IST]