ശബരിമലയ്ക്കെതിരെ ലോബി പ്രവര്‍ത്തിക്കുന്നു: മന്ത്രി
കോട്ടയം: ശബരിമലക്ഷേത്രത്തിന് കളങ്കം വരുത്താന്‍ സംസ്ഥാനാന്തര ലോബി പ്രവര്‍ത്തിയ്ക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്ന് ദേവസ്വം മന്ത്രി ജി.സുധാകരന്‍ വെളിപ്പെടുത്തി.
ശബരിമലയില്‍ നിന്ന് ഭക്തരെ അകറ്റുകയും സാമ്പത്തികമായി തകര്‍ക്കുകയും ആണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ ലക്ഷ്യം.
അടുത്തകാലത്തായി ശബരിമലയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വന്ന വിവാദങ്ങളെല്ലാം ഇതേ ലോബിയുടെ ഗൂഡാലോചനയുടെ ഭാഗമാണ്.
റിപ്പോര്‍ട്ട് ആഭ്യന്തരമന്ത്രിയ്ക്ക് കൈമാറിയിട്ടുണ്ട്- മന്ത്രി അറിയിച്ചു.












Click it and Unblock the Notifications