സംഘര്‍ഷത്തിനിടയില്‍ കുത്തേറ്റയാള്‍ മരിച്ചു
കാസര്‍കോഡ്: മംഗലാപുരത്ത് സംഘര്‍ഷത്തിനിടയില്‍ കുത്തേറ്റ് ആശുപത്രിയിലായ സുള്ള്യയിലെ അബ്ദുള്‍ ഖാദര്‍(23)മരിച്ചു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി മംഗലാപുരത്ത് തുടരുന്ന സംഘര്‍ഷം കേരളാ അതിര്‍ത്തിയിലേയ്ക്കും പടരുകയാണ്.
തലപ്പാടിയില്‍ സംഘര്‍ഷം നിയന്ത്രിക്കാനെത്തിയ കേരളാ പൊലീസിനെതിരെ ഒരു സംഘം നടത്തിയ കല്ലേറില്‍ കാസര്‍കോട് എആര്‍ ക്യാമ്പിലെ ഒരു പൊലീസുകരാന് പരുക്കേറ്റു.
ഉള്ളാളില്‍ നാലു കടകകള്‍ അക്രമികള്‍ കത്തിച്ചിട്ടുണ്ട്. ഇവിടെ രണ്ടുദിവസത്തേയ്ക്ക് കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ്. മംഗലാപുരത്തെ നിരോധനാജ്ഞ തുടരുകയാണ്.












Click it and Unblock the Notifications