Get Updates
Get notified of breaking news, exclusive insights, and must-see stories!

തെക്കന്‍ കേരളത്തില്‍ കനത്ത മഴ

തിരുവനന്തപുരം: തെക്കന്‍ കേരളത്തില്‍ കനത്തമഴ തുടരുന്നു. അറബിക്കടലില്‍ രൂപംകൊണ്ടിരിക്കുന്ന ന്യൂനമര്‍ദ്ദത്തെത്തുടര്‍ന്നാണ് തെക്കു-പടിഞ്ഞാറന്‍ മണ്‍സൂണ്‍ ശക്തമായത്.

മഴതുടങ്ങി ഏതാനും മണിക്കൂറിനകംതന്നെ തലസ്ഥനനഗരമായ തിരുവനന്തപുരത്തെ മിക്ക താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായിട്ടുണ്ട്.

നഗരത്തിലെ ഈസ്റ് ഫോര്‍ട്ടിലും മറ്റും കനത്തമഴയെത്തുടര്‍ന്ന് വന്‍ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയാണ്.

കനത്ത മഴയെത്തുടര്‍ന്ന് കൊല്ലം ജില്ലയില്‍ ശനിയാഴ്ച രാവിലെ സ്കൂള്‍ കെട്ടിടം തകര്‍ന്നുവീണു.

എഴുകോണിനടുത്ത് ഇലഞ്ഞിക്കോട് സഹകരണ ഗവ.എല്‍പിസ്കൂള്‍ കെട്ടിടമാണ് തകര്‍ന്നത്. അവധി ദിവസമായതിനാല്‍ അപകടം ഒഴിവായി.

കഴിഞ്ഞ 24മണിക്കൂറിനുള്ളില്‍ തിരുവനന്തപുരം നഗരത്തില്‍ 7.35സെന്റിമീറ്റര്‍ മഴ രേഖപ്പെടുത്തിയതായി കാലവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

ഞായറാഴ്ച വരെ മഴഇതേരീതിയില്‍ തുടരാനാണ് സാധ്യതയെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+