കട്ടപ്പനയില്‍ സിപിഎം-ബിജെപി സംഘട്ടനം
കട്ടപ്പന: കട്ടപ്പനയില്‍ സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി.
വെള്ളിയാഴ്ച പകല്‍ ഗവണ്‍മെന്റ് കോളജില്‍ നടന്ന എസ്എഫ്ഐ-എബിവിപി സംഘട്ടനത്തിന്റെ തുടര്‍ച്ചയായാണ് രാത്രി പതിനൊന്നരയോടെ സിപിഎം പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടിയത്.
സെന്‍ട്രല്‍ ജങ്ഷനില്‍ വെച്ച് ഇരുവിഭാഗങ്ങളും തമ്മില്‍ കയ്യേറ്റം നടന്നപ്പോള്‍ സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്ന പൊലിസ് ലാത്തിവീശി സംഘത്തെ തുരത്തുകയായിരുന്നു.
വടിവാളും മറ്റ് മാരകായുധങ്ങളുമായി ഏതാനുംപേരെ പൊലിസ് കസ്റഡിയിലെടുത്തതായി റിപ്പോര്‍ട്ടുണ്ട്.
വിദ്യാര്‍ത്ഥി സംഘട്ടനത്തെത്തുടര്‍ന്ന് സ്ഥിതിഗതികള്‍ വഷളായേയ്ക്കുമെന്ന കണക്കുകൂട്ടലിലാണ് ഇന്നലെ കൂടുതല്‍ പൊലീസിനെ ഇവിടെ വിന്യസിച്ചത്.
ഇടുക്കി എസ്പി കെ.കെ ചെല്ലപ്പന്‍ രാത്രിയില്‍ കട്ടപ്പനയിലെത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്.
ശനിയാഴ്ചയും സ്ഥലത്ത് ശക്തമായ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. സംഭവത്തെത്തുടര്‍ന്ന് സിപിഎം ശനിയാഴ്ച വൈകീട്ട് പ്രതിഷേധയോഗം സംഘടിപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications