വിഴിഞ്ഞം പദ്ധതി: സിപിഎമ്മിനെതിരെ രാജഗോപാല്‍
തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാക്കുക എന്നതിനേക്കാളേറെ ചൈനീസ് കമ്പനിയോടാണ് സിപിഎമ്മിന് താല്പര്യമെന്ന് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായി ഒ. രാജഗോപാല്‍ ആരോപിച്ചു.
തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരന്നു രാജഗോപാല്‍.
വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനായി ബിഒടി അടിസ്ഥാനത്തിലാണ് ചൈനീസ് കമ്പനിക്ക് ടെന്‍ഡര്‍ നല്‍കുന്നത്.
35വര്‍ഷത്തേയ്ക്കുള്ള കാര്‍ രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയായേയ്ക്കും- അദ്ദേഹം പറഞ്ഞു. ടെര്‍മിനല്‍ വരണമെന്നുള്ള നിലപാട് തന്നെയാണ് ബിജെപിയ്ക്കുമുള്ളത്.
കേരളത്തിന് പ്രത്യേകിച്ചും ഭാരതത്തിന് പൊതുവേയും വന്‍ പുരോഗതിയ്ക്ക് വഴിവെയ്ക്കുന്ന ഒരു പദ്ധതിയാണിത്. അതുകൊണ്ട് അതിന് അനുമതി ലഭിക്കേണ്ടത് സംസ്ഥാനത്തിന്റെ ആവശ്യമാണ്- അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഇക്കാര്യത്തില്‍ ബിജെപിയ്ക്ക് ചൈനീസ് കമ്പനിയോട് പ്രത്യേക താല്പര്യമില്ല. മാര്‍ക്സിസ്റ് പാര്‍ട്ടിയ്ക്ക് ചൈനയോടുള്ള പ്രത്യേക മമതയാണ് ടെന്‍ഡര്‍ മാറ്റിനല്‍കുന്നതില്‍ തടസ്സമാകുന്നത്- രാജഗോപാല്‍ ആരോപിച്ചു.












Click it and Unblock the Notifications