ചരക്കുകപ്പല്‍ അപകടത്തില്‍ ഇന്ത്യന്‍ നാവികന്‍ മരിച്ചു
ടോക്കിയോ: കിഴക്കന്‍ ജപ്പാനിലെ കാമിസു തീരത്ത് ചരക്കുകപ്പല്‍ മുങ്ങി ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു. കപ്പലില്‍ മൂന്ന് മലയാളികള്‍ ഉള്ളതായി വിവരം ലഭിച്ചിട്ടുണ്ട്.
അപകടത്തില്‍പ്പെട്ട നാല് ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയിരുന്നു. ഇതില്‍ ഉള്‍പ്പെട്ട ആളാണ് ആശുപത്രിയില്‍ മരിച്ചത് . മറ്റ് മൂന്നുപേരും ചികിത്സയിലാണ്.
ആകെ 28ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. പതിമൂന്നോളം പേരെ കപ്പലില്‍ നിന്ന് രക്ഷപ്പെടുത്തിയിട്ടുണ്ട്.
ഓസ്ട്രേലിയയില്‍ നിന്ന് ജപ്പാനിലേയ്ക്ക് ഇരുമ്പ് കൊണ്ടുപോകുകയായിരുന്ന ജയന്റ് സ്റെപ്പ് എന്ന കപ്പലാണ് മുങ്ങിയത്. തീപ്പിടുത്തത്തെത്തുടര്‍ന്ന് കപ്പല്‍ രണ്ടായി പിളരുകയായിരുന്നു.
മുങ്ങുമ്പോള്‍ 1,90,000ടണ്‍ ഇരുമ്പയിരാണ് കപ്പലിലുണ്ടായിരുന്നത്. വെള്ളിയാഴ്ച വൈകീട്ടാണ് അപകടം നടന്നത്. കാലാവസ്ഥമോശമായതാണ് അപകടകാരണമെന്ന് കരുതപ്പെടുന്നു.












Click it and Unblock the Notifications