ചൊവ്വാഴ്ച ബാലവേല നിരോധനനിയമം നിലവില്‍വരും
ദില്ലി: ബാലവേല കര്‍ശനമായി നിരോധിച്ചുകൊണ്ടുള്ള പുതിയ നിയമം ഒക്ടോബര്‍ 10 ചൊവ്വാഴ്ച മുതല്‍ നിലവില്‍ വരും.
വീടുകള്‍, ചെറിയ കടകള്‍, ഹോട്ടലുകള്‍ തുടങ്ങിയസ്ഥലങ്ങളിലെ അപകടസാധ്യത കുറഞ്ഞ ജോലികളിലായാലും 14വയസില്‍ താഴെയുള്ള കുട്ടികളെ ജോലിയ്ക്കുനിര്‍ത്തുനത് വിലക്കുന്നതാണ് പുതിയ നിയമം.
ഫാക്ടറി, ഖനി തുടങ്ങിയ അപകട സാധ്യതയേറിയ ഇടങ്ങളില്‍ ബാലവേല നിരോധിച്ചുകൊണ്ടുള്ള നിയമം ഇപ്പോള്‍ത്തന്നെ പ്രാബല്യത്തിലുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ പ്രായപൂര്‍ത്തിയാകാത്തവരെ വീട്ടുജോലിയ്ക്കായി നിര്‍ത്തുന്നത് വിലക്കുന്നതിനും നിയമമുണ്ട്.
പുതിയ നിയമം ലംഘിക്കുന്നവര്‍ക്ക് ഒരു വര്‍ഷം തടവിനും പിഴയുമാണ് ശിക്ഷ.
എന്നാല്‍ 13കോടിയോളം കുട്ടികള്‍ വിവിധ ജോലികള്‍ ചെയ്യുന്നുണ്ടെന്നും പുതിയ നിയമത്തില്‍ ഇവരെ പുനരധിവസിപ്പിക്കുന്നതിന് നിര്‍ദ്ദേശിങ്ങളൊന്നും മുന്നോട്ടുവെച്ചിട്ടില്ലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.












Click it and Unblock the Notifications