Get Updates
Get notified of breaking news, exclusive insights, and must-see stories!

മംഗലാപുരത്ത് കര്‍ഫ്യൂവില്‍ ഇളവ്നല്‍കി

മംഗലാപുരം: വര്‍ഗീയ സംഘര്‍ഷത്തെ തുടര്‍ന്ന് മംഗലാപുരത്ത് പ്രഖ്യാപിച്ചിരുന്ന കര്‍ഫ്യൂവില്‍ ഞായറാഴ്ച രാവിലെ രണ്ടുമണിക്കൂര്‍ ഇളവു ചെയ്തു.

സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായതിനെത്തുടര്‍ന്ന് രാവിലെ 9മുതല്‍ 11വരെയാണ് കര്‍ഫ്യുവിന് ഇളവുനല്‍കിയിരുന്നതെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് ബി. ദയാനന്ദ് പറഞ്ഞു. ഇതിനിടെ ശനിയാഴ്ച വൈകീട്ട് പൊളാലിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍കൂടി കൊല്ലപ്പെട്ടിട്ടുണ്ട്.

ഇബ്രാഹിം(36)ആണ് ശനിയാഴ്ച കൊല്ലപ്പെട്ടത്. ഇയാളുടെ മൃതദേഹം മംഗലാപുരം എ.ജെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

കര്‍ഫ്യൂ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ശനിയാഴ്ച ജനങ്ങള്‍ അക്ഷരാര്‍ത്ഥിത്തില്‍ വലയുകയായിരുന്നു. നഗരം പൊലീസ് വലയത്തിലായിരുന്നു.

സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇതുവരെ 269പേരെഅറസ്റ് ചെയ്യുകയും 97കസ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.

വിവിധ പ്രദേശങ്ങളില്‍ പൊലീസുള്‍പ്പെടെ 70പേര്‍ പരുക്കേറ്റ് ആശുപത്രിയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് 97കേസുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട്.

ആക്രമസംഭവങ്ങളില്‍ ഒരു ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കര്‍ണാടക ആഭ്യന്തരമന്ത്രാലയം അറിയിച്ചു. കൂടുതല്‍ അനിഷ്ടസംഭവങ്ങളുണ്ടായ ഉള്ളാളില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+