സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി പി. സുധാകരന്‍ അന്തരിച്ചു
തിരുവനന്തപുരം: സിപിഎം ആലപ്പുഴ ജില്ലാസെക്രട്ടറി പി.സുധാകരന്‍ (72)അന്തരിച്ചു.
ശനിയാഴ്ച എകെജി സെന്ററില്‍ നടന്ന സിപിഎം സംസ്ഥാന കമ്മറ്റി യോഗത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് സുധാകരനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എങ്കിലും ഹൃദയാഘാതത്തെത്തുടര്‍ന്ന് രാത്രി 8. 45ഓടെ ആശുപത്രിയില്‍ അന്ത്യം സംഭവിക്കുകയായിരുന്നു.
വൈകീട്ട് അഞ്ച് മണിയോടെ അസ്വസ്ഥത തോന്നിയ സുധാകരന്‍ യോഗത്തില്‍ നിന്നും സ്വയം പുറത്തിറങ്ങുകയായിരുന്നു.
മൃതദേഹം എകെജി സെന്ററില്‍ പൊതുദര്‍ശനത്തിനുവച്ചു. കര്‍ഷക സംഘം ജില്ലാപ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിരുന്നു.
വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലെത്തിയ സുധാകരന്‍ പന്തളം എന്‍എസ്എസ് കോളജില്‍ നടന്ന പൊലീസ് മര്‍ദ്ദനത്തോടെയാണ് സജീവ രാഷ്ട്രീയത്തിലെത്തിയത്.
പരേതനായ പ്രമുഖ ഫയല്‍വാന്‍ കട്ടച്ചിറ പപ്പുദാസിന്റെ മകനാണ്. ഭാര്യ ജാനമ്മ, മൂന്ന് മക്കളുണ്ട്. മൃതദേഹം വൈകീട്ട് അഞ്ചിന് ഭരണിക്കാവിലെ വീട്ടുവളപ്പില്‍ സംസ്കരിക്കും.












Click it and Unblock the Notifications