ചിക്കന്‍ഗനുയ: സംസ്ഥാനത്ത് മരണസംഖ്യ 95ആയി
ആലപ്പുഴ: ജില്ലയില്‍ അഞ്ച്പേര്‍കൂടി മരിച്ചതോടെ സംസ്ഥാനത്തെ ചിക്കന്‍ ഗുനിയ മരണസംഖ്യ 95ആയി ഉയര്‍ന്നു.
ഇതിനിടെ ചിക്കന്‍ഗുനിയ മൂലം മരണമില്ലെന്ന് വ്യക്തമാക്കുന്ന കണക്കുകള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം ശനിയാഴ്ച പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇത് വന്‍ വിവാദമായിരക്കുകയാണ്. സംസ്ഥാന സര്‍ക്കാറിന്റെ കണക്കനുസരിച്ച് ചിക്കന്‍ഗുനിയമൂലം 81മരണങ്ങള്‍ സംഭവിച്ചിട്ടുണ്ട്. എന്നാല്‍ കേന്ദ്രത്തിന്റെ കണക്കനുസരിച്ച് 33പേര്‍ക്ക് മാത്രമേ രോഗം ബാധിച്ചിട്ടുള്ളു.
ജില്ലയിലെ രോഗബാധിത മേഖലകളില്‍ പശുക്കളും പക്ഷികളും ചത്തുവീഴുന്നത് ജനങ്ങളെ കൂടുതല്‍ പരിഭ്രാന്തരാക്കിയിരിക്കുകയാണ്.
ആലപ്പുഴ ജില്ലയില്‍ ചിക്കന്‍ഗുനിയ ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത് പട്ടണക്കാട് പഞ്ചായത്തിലെ ഒരു വാര്‍ഡില്‍ മാത്രം ഒന്നരമാസത്തിനുള്ളില്‍ എട്ടുപശുക്കളാണ് ചത്തത്.
ഇവയെല്ലാം നിന്നനില്‍പ്പില്‍ തളര്‍ച്ച ബാധിച്ച് വീണ് ചാവുകയാണുണ്ടായത്. ഇവിടെ കൊക്കുകളും നീര്‍ക്കാക്കളും മരംകൊത്തികളും ചത്തുവീഴുന്നതു പതിവായിട്ടുണ്ട്. തോടുകളിലെ മത്സ്യങ്ങളും ആമകളും ചത്തുപൊങ്ങുന്നത് പതിവായിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
പശുക്കളുടെയും പക്ഷികളുടെയും മരണകാരണം വ്യക്തമായിട്ടില്ലെന്ന് പട്ടണക്കാട്ടെ മൃഗരോഗ വിദഗ്ധര്‍ അറിയിച്ചു.
സംസ്ഥാന സര്‍ക്കാര്‍ നേരത്തേ പ്രഖ്യാപിച്ച പാക്കേജിലെ 97ലക്ഷം രൂപകൂടി രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ചിട്ടുണ്ട്.












Click it and Unblock the Notifications