Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഐ നിലപാടിനെതിരെ ഷണ്‍മുഖദാസ്

കോഴിക്കോട്: മറ്റ് സംസ്ഥാനങ്ങളില്‍ വ്യത്യസ്ത പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുന്ന ഇടത് കക്ഷികള്‍ എന്‍സിപി- ഡിഐസി ലയന തീരുമാനത്തെ എതിര്‍ക്കുന്നതെന്തുകൊണ്ടാണെന്ന് മനസ്സിലാക്കാന്‍ കഴിയുന്നില്ലെന്ന് എന്‍സിപി നേതാവ് എ.സി ഷണ്‍മുഖദാസ്.

കോഴിക്കോട് എന്‍സിപി ജില്ലാ പ്രവര്‍ത്തക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആര്‍ക്കും കയറിയിറങ്ങാവുന്ന വഴിയമ്പലമല്ല ഇടതുമുന്നണിയെന്ന സിപിഐ നേതാവ് കെ.ഇ ഇസ്മയിലിന്റെ പ്രസ്താവനയെ ഷണ്‍മുഖദാസ് ശക്തമായി അപലപിച്ചു.

മറ്റ് പല സംസ്ഥാനങ്ങളിലും ഇടതു പാര്‍ട്ടികള്‍ ഒരോ സാഹചര്യമനുസരിച്ച് ഓരോ പാര്‍ട്ടികളുമായി സഖ്യത്തിലാണ്.

തമിഴ്നാട്ടില്‍ ഡിഎംകെ-സിപിഐ-സിപിഎം സഖ്യമാണ്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്നാടിനെതിരെ പ്രസ്താവന ഇറക്കാന്‍ ആഗ്രഹമുണ്ടായിരുന്നു.

അങ്ങനെ പ്രസ്താവന ഇറക്കാത്തത് തമിഴ്നാട്ടിലെ സഖ്യകക്ഷികള്‍ തമ്മില്‍ സംസാരിച്ച് പ്രശ്നം അവസാനിപ്പിച്ചാല്‍ മതിയെന്നുള്ളതുകൊണ്ടാണ് - ഷണ്‍മുഖദാസ് പറഞ്ഞു.

ഡിഐസിയെ ലയിപ്പിച്ചാല്‍ എന്‍സിപിക്ക് ഇടതുമുന്നണിയില്‍ സ്ഥാനമുണ്ടാകില്ലെന്ന സിപിഐ നിലപാടിനെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.

എന്‍സിപിയുടെ കാര്യത്തില്‍ ഇടതുകക്ഷികള്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും ഡിഐസി ലയനത്തെ സൂചിപ്പിച്ചുകൊണ്ട് ഷണ്‍മുഖദാസ് പറഞ്ഞു. ഇടതുപാര്‍ട്ടികള്‍ എതിര്‍ത്താലും ലയനം നടക്കമെന്ന സൂചനയാണ് അദ്ദേഹം നല്‍കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+