തന്ത്രിക്കേസ്: കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും
കൊച്ചി: ശബരിമല തന്ത്രി കണഠര് മോഹനനെ ആക്രമിക്കുകയും പണം തട്ടുകയും ചെയ്ത കേസിന്റെ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്ന് അന്വേഷണം ഉദ്യോഗസ്ഥര്‍ അറിയിച്ചു.
തന്ത്രിയുടെ പക്കല്‍ നിന്നും പണം തട്ടാനായി ശോഭാജോണും ബെച്ചുറഹ്മാനും നടത്തിയ ഗൂഢാലോചനയുടെ ഭാഗമായി ഫ്ലാറ്റ് സംഭവമെന്ന് വ്യക്തമായ സൂചനകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
കൊച്ചിയിലെ ലിങ് ലക്ഷ്മണ്‍ ഫ്ലാറ്റില്‍ വച്ചാണ് തന്ത്രിയെ ഭീഷണിപ്പെടുത്തി പണം തട്ടുകയും ന ഫോട്ടോകള്‍ എടുക്കുകയും ചെയ്തത്.
ഈ കേസില്‍ ഇനി രണ്ടു പേരെകൂടി പിടികിട്ടാനുണ്ട്. എന്നാല്‍ കേസിന്റെ തെളിവുകളെല്ലാം കിട്ടിയ സ്ഥിതിക്ക് കുറ്റപത്രം എത്രയും പെട്ടെന്ന് സമര്‍പ്പിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ തീരുമാനം.
പിടികൂടാനുള്ളവരില്‍ മജീദ് എന്നയാള്‍ ദുബായിലേക്ക് പോയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ബച്ചുറഹ്മാനെയും കൊണ്ട് പൊലീസ് കഴിഞ്ഞ ദിവസം കൊച്ചിയിലെ വിവിധ സ്ഥലങ്ങളിലായി തെളിവെടുപ്പ് നടത്തി.












Click it and Unblock the Notifications